ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു
വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്കയുടെ ഡയറി, കുറിപ്പ് #949
+
JMJ 1937 ഫെബ്രുവരി 12
+ദൈവസ്നേഹം പുഷ്പമാണ് – കരുണ അതിന്റെ ഫലവും.
സംശയിക്കുന്ന ആത്മാവ് ദൈവകരുണയെക്കുറിച്ചുള്ള ഈ വിചിന്തനങ്ങൾ വായിച്ച് ശരണബോധമുള്ളതായിത്തീരട്ടെ.
പിതാവിന്റെ മാറിൽനിന്ന് ഒഴുകിപ്പുറപ്പെടുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവത്തിന്റെ ഏറ്റവും മഹത്തായ ഗുണമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
മനസ്സിലാക്കാനാവാത്ത രഹസ്യമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന ഉറവയായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
മനുഷ്യരുടെയോ മാലാഖമാരുടെയോ ഒരു ബുദ്ധിക്കും ആഴം ഗ്രഹിക്കാനാവാത്ത ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
എല്ലാ ജീവനും സന്തോഷവും ഉറവെടുക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
സ്വർഗ്ഗങ്ങളെക്കാൾ ശ്രേഷ്ഠമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ഉറവിടമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പ്രപഞ്ചം മുഴുവനെയും ഉൾക്കൊള്ളുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു
മാംസാവതാരം ചെയ്ത വചനത്തിന്റെ വ്യക്തിയിൽ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഈശോയുടെ ഹൃദയത്തിലെ തുറന്ന മുറിവിൽനിന്ന് ഒഴുകിയ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഞങ്ങൾക്കുവേണ്ടിയും പ്രത്യേകിച്ച് പാപികൾക്കുവേണ്ടിയും ഈശോയുടെ ഹൃദയത്തിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വിശുദ്ധ ഓസ്തിയുടെ സ്ഥാപനത്തിൽ ആഴം അളക്കാനാവാത്ത ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വിശുദ്ധ സഭയുടെ സ്ഥാപനത്തിലുള്ള ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വിശുദ്ധ മാമ്മോദീസയെന്ന കൂദാശയിലുള്ള ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഈശോമിശിഹായിലൂടെ ഞങ്ങൾ നീതീകരിക്കപ്പെടുന്നതിലുള്ള ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ജീവിതകാലം മുഴുവനും ഞങ്ങളോടൊപ്പമുള്ള ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പ്രത്യേകിച്ച് മരണനേരത്ത് ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഞങ്ങൾക്ക് അമർത്യമായ ജീവൻ നൽകുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങളോടൊപ്പമുള്ള ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
നരകാഗ്നിയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
കഠിനഹൃദയരായ പാപികളുടെ മാനസാന്തരത്തിലുള്ള ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
മാലാഖമാർക്ക് വിസ്മയവും വിശുദ്ധർക്ക് അഗ്രാഹ്യവുമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും ആഴം അളക്കാനാവാത്ത ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
എല്ലാ ദുരിതങ്ങളിൽനിന്നും ഞങ്ങളെ ഉയർത്തിയെടുക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഇല്ലായ്മയിൽനിന്ന് അസ്തിത്വത്തിലേക്ക് ഞങ്ങളെ വിളിച്ചതിലുള്ള ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
അവിടുത്തെ കരങ്ങളുടെ സകല പ്രവൃത്തികളെയും ആശ്ലേഷിക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവത്തിന്റെ സകല സൃഷ്ടികളുടെയും മകുടമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഞങ്ങളെല്ലാവരും മുഴുകിയിരിക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വ്യഥിതഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
നിരാശരായ ആത്മാക്കളുടെ ഏക പ്രത്യാശയായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഹൃദയങ്ങളുടെ വിശ്രമവും ഭയത്തിനിടയിലെ സമാധാനവുമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വിശുദ്ധാത്മാക്കളുടെ ആനന്ദവും ആനന്ദനിർവൃതിയുമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോഴും പ്രത്യാശ പകരുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
+ അളന്നറിയാനാവാത്ത കരുണയും അക്ഷയമായ കാരുണ്യനിധിയുമുള്ള നിത്യദൈവമേ, ഞങ്ങളെ കനിവോടെ കടാക്ഷിച്ച് ഞങ്ങളിൽ അങ്ങയുടെ കരുണ വർധിപ്പിക്കണമേ. അങ്ങനെ, പ്രയാസകരമായ നിമിഷങ്ങളിൽ ഞങ്ങൾ നിരാശരാകുകയോ അധൈര്യപ്പെടുകയോ ചെയ്യാതെ, വലിയ വിശ്വാസത്തോടെ, സ്നേഹവും കരുണയും തന്നെയായ അങ്ങയുടെ പരിശുദ്ധ ഹിതത്തിന് ഞങ്ങളെത്തന്നെ സമർപ്പിക്കട്ടെ” (ഡയറി 950).
+ അഗ്രാഹ്യവും അതിരുകളില്ലാത്തതുമായ ദൈവകരുണേ, അങ്ങയെ യോഗ്യമാംവിധം പ്രകീർത്തിക്കാനും ആരാധിക്കാനും ആർക്കു കഴിയും? സർവശക്തനായ ദൈവത്തിന്റെ പരമോന്നത ഗുണമായ അങ്ങ് പാപിയായ മനുഷ്യന്റെ മധുരമായ പ്രത്യാശയാണ്. നക്ഷത്രങ്ങളേ, ഭൂമിയേ, സമുദ്രമേ, ഒരൊറ്റ സ്തുതിഗീതത്തിൽ ഒന്നുചേരുവിൻ; ഏകസ്വരത്തിൽ, നന്ദിയോടും തീക്ഷ്ണതയോടുംകൂടെ അഗ്രാഹ്യമായ ദൈവകരുണയെക്കുറിച്ച് പാടുവിൻ (ഡയറി 951).
എല്ലാ അവകാശങ്ങളും നിക്ഷിപ്തം: © പാഠസമാഹരണം – ഉർസുല ഗ്രെഗോർചിക് ഉപദേശം – സിസ്റ്റർ മരിയ കലിനോവ്സ്ക, കരുണാമയനായ ഈശോയുടെ സന്യാസിനീ സമൂഹം. ഉറവിടത്തിന്റെ പൂർണമായ പേര് രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിൽ മാത്രമേ ഈ പാഠങ്ങൾ പകർത്താവൂ © പരിഭാഷ: എവ ഓൾഷോവ, ഭാഷാസംശോധനം: മാത്യു വിനാൽ

