മലയാളം

വിചിന്തനം 57: നിങ്ങളുടെ ആത്മാവിലെ അഗ്നി

ചിത്രം: റോബർട്ട് ചെയബ്, Pixabay-ൽ നിന്ന്

വീഡിയോ

ഒരാൾക്ക് ആഴമേറിയ ആന്തരിക പ്രാർഥനാജീവിതമുണ്ടെന്ന് അറിയാൻ കഴിയുമോ? ഇത് “ആന്തരികവും” ആത്മീയമായ ഒരു യാഥാർഥ്യവുമാണെങ്കിലും, ബാഹ്യമായി ഇത് തിരിച്ചറിയാൻ കഴിയുമോ? തീർച്ചയായും കഴിയും. വാസ്തവത്തിൽ, ഒരാളുടെ പ്രാർഥനാജീവിതം എത്രത്തോളം ആഴമേറിയതാകുന്നുവോ, അത്രത്തോളം ആ ആന്തരികജീവിതം മറ്റുള്ളവർക്ക് കാണാനാകുന്ന വിധം പ്രകാശിക്കും (കാണുക ഡയറി #172).

നിങ്ങളുടെ കാര്യമോ? നിങ്ങളുടെ ആത്മാവ് എന്താണ് പ്രസരിപ്പിക്കുന്നത്? ആളുകൾ നിങ്ങളെ കാണുമ്പോൾ അവർക്ക് എന്താണ് അനുഭവപ്പെടുന്നത്? തീർച്ചയായും, ആളുകളെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ ചിലപ്പോൾ തെറ്റായിരിക്കാം. എന്നാൽ ദൈവം ഒരാളിൽ സമൃദ്ധമായി ജീവിക്കുമ്പോൾ, കാണാൻ കണ്ണുള്ളവർ അതു കാണും. ദൈവത്തിനായി വിശക്കുന്നവർ നിങ്ങളുടെ ജീവിതത്തിൽ അവിടുത്തെ സാന്നിധ്യം തിരിച്ചറിയുകയും നിങ്ങളിലൂടെ അവിടുന്നിൽനിന്ന് പോഷണം സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ ആന്തരികജീവിതം എത്രമാത്രം പ്രകാശപൂർണമാണെന്ന് വിചിന്തനം ചെയ്യുക. ഉള്ളിൽ ജ്വലിക്കുന്ന ആ അഗ്നിനാളം മറ്റുള്ളവർക്ക് കാണാനാകുന്ന വിധം പ്രകാശിക്കുന്നുണ്ടോ എന്നും വിചിന്തനം ചെയ്യുക. അത് ഉജ്ജ്വലമായും തീവ്രമായും ജ്വലിക്കുന്നില്ലെങ്കിൽ, ഉള്ളിലെ ആ അഗ്നി ആളിക്കത്തിക്കാൻ ഇന്ന് നല്ലൊരു ദിവസമാണ്.

കർത്താവേ, എന്റെ ആത്മാവിൽ വന്നു വസിക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു. എന്നിലുള്ള വിശ്വാസത്തിന്റെ തീപ്പൊരി ഊതിജ്വലിപ്പിക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു. അങ്ങയിൽ ഞാൻ എരിഞ്ഞമരാനും മറ്റുള്ളവർക്ക് എന്നിലൂടെ അങ്ങയുടെ സ്നേഹം അനുഭവിക്കാനുമായി അങ്ങയുടെ സ്നേഹവും കരുണയും എന്നിൽ ആളിക്കത്തുന്ന അഗ്നിയായി മാറട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ദിവസേനയുള്ള സുവിശേഷ വിചിന്തനങ്ങളും ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങളും ഇമെയിൽ വഴി സ്വീകരിക്കൂ!

എട്ടാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ