മലയാളം

വിചിന്തനം 358: ദൈവത്തിന്റെ ദ്വിവിധ ദാനം

റോബർട്ട് ലൈൻവെബർ, പൊതുസഞ്ചയത്തിലുള്ളത്, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

ദൈവകരുണയെക്കുറിച്ച് പറയുമ്പോൾ, പലപ്പോഴും നാം പാപമോചനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ദൈവകരുണയുടെ ആദ്യ പ്രവൃത്തിയാണിത്. അവിടുന്ന് ഓരോ പാപവും, ഏറ്റവും ചെറിയ അപൂർണ്ണതപോലും കാണുന്നു. ഈ പാപങ്ങൾ നമ്മുടെ കർത്താവിന് വരുത്തുന്ന സഹനങ്ങൾക്കിടയിലും, അവിടുന്ന് ക്ഷമിക്കാനായി കരുണ സമൃദ്ധമായി ചൊരിയുന്നു. പാപമോചനം പൂർണ്ണവും ശാശ്വതവുമായിത്തീരുന്നു. ക്ഷമിക്കപ്പെട്ട പാപങ്ങൾ ദൈവം പിന്നീടൊരിക്കലും എടുത്തുപറയുന്നില്ല. എന്നാൽ ദൈവം അവിടെ നിർത്തുന്നില്ല. പാപമോചനത്തിനു പുറമേ ദൈവം അനേകം കൃപകൾ നൽകുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു പ്രത്യേക പാപം ക്ഷമിക്കുമ്പോൾ, അതിനെ നമ്മുടെ നന്മയ്ക്കായി ഉപയോഗിക്കാനാകുന്ന വിധത്തിൽ അവിടുന്ന് യഥാർത്ഥത്തിൽ രൂപാന്തരപ്പെടുത്തുന്നു എന്നതാണ് അത്തരമൊരു കൃപ. ഒടുവിൽ പാപത്തെപ്പോലും തന്റെ മഹത്ത്വത്തിനായി ഉപയോഗിക്കാൻ ദൈവത്തിനു കഴിയുന്നു എന്നത് അത്ഭുതകരമാണ് (കാണുക ഡയറി #1745).

രണ്ടു കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ആദ്യം, കഴിഞ്ഞകാല പാപങ്ങൾക്ക് ദൈവം നിങ്ങൾക്കു നൽകിയ പാപമോചനത്തെക്കുറിച്ച് ചിന്തിക്കുക. ഇത് നിങ്ങളിൽ വിനീതമായ കൃതജ്ഞത ഉളവാക്കണം. രണ്ടാമതായി, നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങൾ ക്ഷമിക്കപ്പെട്ടശേഷം, അവയെപ്പോലും ദൈവം തന്റെ മഹത്ത്വത്തിനായി ഏതെല്ലാം വിധങ്ങളിൽ ഉപയോഗിച്ചുവെന്ന് അന്വേഷിക്കുക. കർത്താവിന്റെ കരുണ നമ്മെ വിസ്മയഭരിതരാക്കുകയും ആദരവോടെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. അത് നിങ്ങളെ നിത്യമായ കൃതജ്ഞതയിൽ നിലനിർത്തട്ടെ.

കർത്താവേ, അങ്ങ് എനിക്കു നൽകുന്ന പാപമോചനത്തിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അതിലുമുപരി, ക്ഷമിച്ചതിനുശേഷം അങ്ങ് ചൊരിയുന്ന അനന്തമായ കൃപയ്ക്കും ഞാൻ നന്ദി പറയുന്നു. ഈ കൃപകളെക്കുറിച്ച് എപ്പോഴും ബോധവാനായിരിക്കാനും യാതൊരു മടിയും കൂടാതെ അവയ്ക്കായി എന്റെ ഹൃദയം തുറക്കാനും കഴിയണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എല്ലാ കാര്യങ്ങൾക്കും ഞാൻ അങ്ങയോട് എന്നേക്കും നന്ദിയുള്ളവനാണ്. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.

ആഗമനകാല വിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ