ചിത്രത്തിന് കടപ്പാട്: getty.edu
നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും അവരോട് അങ്ങേയറ്റം ആദരവോടും അനുകമ്പയോടുംകൂടെ പെരുമാറുകയും ചെയ്യുക എന്നത് ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. എന്നാൽ അവരെ വെറുക്കുന്നതുകൊണ്ടോ അവരോട് പൊട്ടിത്തെറിക്കുന്നതുകൊണ്ടോ എന്തു പ്രയോജനമാണുള്ളത്? അവരോട് ചെയ്യുന്ന ഈ “ദ്രോഹം” അവരുടെ ആത്മാവിനെക്കാൾ വളരെയധികം ദോഷം ചെയ്യുന്നത് നിങ്ങളുടെ സ്വന്തം ആത്മാവിനാണ്. ക്ഷമിക്കുക, ക്ഷമിക്കുക, വീണ്ടും ക്ഷമിക്കുക. വാസ്തവത്തിൽ, മറ്റൊരാളോട് ക്ഷമിക്കുന്നത് ദൈവത്തിന്റെ നീതിയുടെ ഒരു രൂപമാണ്. കാരണം, ആ വ്യക്തിക്ക് ക്ഷമ ആവശ്യമാണെന്ന് അത് വെളിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തിന്മേൽ അയാളുടെ ദുഷ്ടതയ്ക്കുള്ള വിനാശകരമായ ശക്തിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അവരോട് ക്ഷമിക്കുക, അവർക്കുവേണ്ടി പ്രാർഥിക്കുക, അവരെ ദൈവത്തിന്റെ കരുണയ്ക്ക് ഭരമേൽപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആത്മാവിൽ വലിയ സമാധാനം ഉണ്ടാകും (കാണുക: ഡയറി #1628).
ജീവിതത്തിൽ നിങ്ങൾ വെറുക്കുന്ന ആരെങ്കിലുമുണ്ടോ? അല്ലെങ്കിൽ ആരോടെങ്കിലും കടുത്ത കോപം തോന്നാനുള്ള പ്രലോഭനമെങ്കിലും നിങ്ങൾക്കുണ്ടോ? അങ്ങനെയെങ്കിൽ, ഇന്ന് ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുകയും അയാളോട് ക്ഷമിക്കാൻ ബോധപൂർവം തീരുമാനിക്കുകയും ചെയ്യുക. നിങ്ങളുടെ വികാരങ്ങൾ ഉടനടി ഈ തീരുമാനത്തോട് പൊരുത്തപ്പെട്ടില്ലെങ്കിലും, ഈ തീരുമാനത്തിലൂടെ നിങ്ങൾ സമാധാനം കണ്ടെത്തിത്തുടങ്ങും. കോപം നിലനിൽക്കുന്നിടത്തോളം വീണ്ടും വീണ്ടും ക്ഷമിക്കുക. അപ്പോൾ കർത്താവ് നിങ്ങളുടെ ജീവിതത്തിൽനിന്ന് ആ ദുർഗുണം വെട്ടിമാറ്റി, അതിന്റെ സ്ഥാനത്ത് തന്റെ സന്തോഷം നിറയ്ക്കും.
കർത്താവേ, അങ്ങയുടെ വലിയ കരുണയാൽ എന്റെ പാപങ്ങൾ അങ്ങ് ക്ഷമിച്ചിരിക്കുന്നു. അത്തരമൊരു ദാനത്തിന് ഞാൻ അർഹനല്ലെങ്കിലും, അതിനായി ഞാൻ അങ്ങയോടു നന്ദി പറയുന്നു. മറ്റുള്ളവരോട്, പ്രത്യേകിച്ച് എന്നെ വേദനിപ്പിച്ചവരോട്, അതേ ആഴത്തിലുള്ള കരുണയും അനുകമ്പയും കാണിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ അവരോട് ക്ഷമിക്കുന്നു. ആയിരം പ്രാവശ്യവും അതിലേറെയും ഞാൻ അവരോട് ക്ഷമിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഞങ്ങളുടെ ആഗമനകാല സഹായവിഭവങ്ങളെല്ലാം കാണുക
അമലോത്ഭവ മാതാവിനോടുള്ള നൊവേന
നവംബർ 29-ഡിസംബർ 7
ഗിവിങ് ട്യൂസ്ഡേയിൽ ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമോ?
വിശുദ്ധ അന്ത്രയോസിന്റെ തിരുപ്പിറവി നൊവേന
താഴെ നൽകിയിരിക്കുന്ന വിശുദ്ധ അന്ത്രയോസിന്റെ തിരുപ്പിറവി നൊവേന പ്രാർഥന, വിശുദ്ധ അന്ത്രയോസിന്റെ തിരുനാളായ നവംബർ 30 മുതൽ തിരുപ്പിറവിയുടെ തലേന്നുവരെ ദിവസവും 15 പ്രാവശ്യം ചൊല്ലുന്നതാണ് പാരമ്പര്യം.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ[adinserter block=”8″]




