മലയാളം

ധ്യാനം 364: മരണാസന്നർക്കുവേണ്ടിയുള്ള പ്രാർത്ഥന

ജപമാല രാജ്ഞി രചന: Lawrence OP, അനുമതി CC BY-NC-ND 2.0.

വീഡിയോ

നിങ്ങളുടെ നിത്യരക്ഷയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ മരണവിനാഴിക അതീവ പ്രാധാന്യമുള്ളതാണ്. “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ, ഈ പവിത്രമായ വിനാഴികയ്ക്കുവേണ്ടിയാണ് നിങ്ങൾ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. അതൊരു വിശുദ്ധ വിനാഴികയാണ്. എന്നാൽ നിങ്ങളുടെ ആത്മാവിനെ നിത്യകാലത്തേക്കുമായി കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ട് ദുഷ്ടൻ ഒരിക്കൽക്കൂടി നിങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു വിനാഴികകൂടിയാണത്. പ്രാർത്ഥനയിലൂടെയും ത്യാഗജീവിതത്തിലൂടെയും പരസ്നേഹജീവിതത്തിലൂടെയും ഈ പവിത്രമായ വിനാഴികയ്ക്കായി ഒരുങ്ങിക്കൊണ്ട് നിങ്ങളുടെ ജീവിതം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അന്ത്യവിനാഴികയിലായിരിക്കുന്നവർക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കേണ്ടതും അത്യാവശ്യമാണ്. ചിലർക്ക് ഇത് യഥാർത്ഥമായ ആത്മീയ പോരാട്ടത്തിന്റെ നിമിഷമാണ്. അന്ത്യവിനാഴികയിലായിരിക്കുന്നവരെ നിങ്ങളുടെ പ്രാർത്ഥനകളിൽ പതിവായി ഓർക്കുന്നത് പരസ്നേഹത്തിന്റെ ഒരു കടമയായി കാണുക. സ്വർഗത്തിൽ അവർ നിങ്ങൾക്കു നന്ദി പറയും (കാണുക: ഡയറി #1798). 

ഇന്ന് നിങ്ങളുടെ മരണത്തെക്കുറിച്ച് ധ്യാനിക്കുക; പ്രത്യേകിച്ച്, ആ വിനാഴികയ്ക്കുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ശ്രമിക്കുക. മരണാസന്നരായവർക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കുക. മരണം ഭയംപോലുള്ള അനേകം പ്രലോഭനങ്ങൾ കൊണ്ടുവരുന്നു; ഏറെ കൃപ ആവശ്യമുള്ള സമയമാണത്. നിങ്ങളുടേതുൾപ്പെടെ ഓരോ ആത്മാവും ദൈവത്തിന്റെ സമൃദ്ധമായ കരുണയിൽ ആശ്രയിച്ചുകൊണ്ട്, ആത്മവിശ്വാസത്തോടും വിശ്വാസത്തോടുംകൂടെ ഈ വിനാഴികയിലേക്കു പ്രവേശിക്കാനായി പ്രാർത്ഥിക്കുക.

കർത്താവേ, ഈ ജീവിതത്തിലെ എന്റെ അന്ത്യവിനാഴിക ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു; ഇന്ന് ഈ നിമിഷത്തെ അഭിമുഖീകരിക്കുന്ന എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അങ്ങയുടെ മാലാഖമാരും വിശുദ്ധരും ഞങ്ങളെ വലയം ചെയ്യുന്ന മാധുര്യമുള്ള ഒരു വിനാഴികയായിരിക്കട്ടെ അത്. ഈ നിമിഷത്തിൽ അങ്ങയുടെ പ്രിയ മാതാവ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന അറിവിന്റെ ആശ്വാസം ഞങ്ങൾക്കു പ്രത്യേകമായി ലഭിക്കുമാറാകട്ടെ. അമ്മയായ മറിയമേ, ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ചിന്തിക്കാമോ?


ഒരു പുതുവർഷത്തിനായി നിങ്ങൾ തയ്യാറാണോ?

ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ: വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ ജനുവരി 1-ന് ആരംഭിക്കുന്നു. ദൈവകരുണയുടെ ഈ പുതുവർഷത്തിനായി നാം ഒരുങ്ങുമ്പോൾ, ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു! താഴെപ്പറയുന്ന വഴികളിലൂടെ ഞങ്ങളോടൊപ്പം ചേരാൻ അവരെ ക്ഷണിക്കുക:

  1. ദിവസേനയുള്ള ഇമെയിലുകൾക്കായി പേര് രജിസ്റ്റർ ചെയ്യുക
  2. ഞങ്ങളുടെ കത്തോലിക്കാ അനുദിന ധ്യാനങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
  3. ഞങ്ങളുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക
  4. ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ സാധാരണ പുറംചട്ടയുള്ള പുസ്തകമായോ ഇ-പുസ്തകമായോ വാങ്ങുക

ഈ പുതുവർഷത്തിൽ ദൈവത്തിന്റെ സമൃദ്ധമായ കരുണ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കൂ!

ഉള്ളടക്കം

ഈ പുസ്തകത്തിന്റെ ഘടന

വൈദികർക്കുള്ള ആമുഖം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ഇ-പുസ്തകമായും & സാധാരണ പുറംചട്ടയുള്ള പുസ്തകമായും ലഭ്യമാണ്