പിശാചിനാൽ പ്രലോഭിതനാകുന്ന ക്രിസ്തു — ജോൺ റിറ്റോ പെനിമാൻ
ദുഷ്ടന്റെ കൊടിയ വിദ്വേഷം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, വിശുദ്ധിക്കായി പരിശ്രമിക്കാതിരിക്കുക. സാത്താൻ അപ്പോഴും നിങ്ങളെ വെറുക്കും; എന്നാൽ ഒരു വിശുദ്ധനെ വെറുക്കുന്നതുപോലെ അത്രയധികം നിങ്ങളെ വെറുക്കുകയില്ല. പക്ഷേ, തീർച്ചയായും ഇത് ഭോഷത്തമാണ്! ദുഷ്ടന്റെ വിദ്വേഷം ഒഴിവാക്കാനായി ആരെങ്കിലും വിശുദ്ധി ഒഴിവാക്കുന്നത് എന്തിനാണ്? നാം ദൈവത്തോട് കൂടുതൽ അടുക്കുന്തോറും ദുഷ്ടൻ നമ്മെ നശിപ്പിക്കാൻ കൂടുതൽ ശ്രമിക്കുമെന്നത് സത്യമാണ്. ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നത് നല്ലതാണെങ്കിലും, ഇതിൽ ഭയപ്പെടാനൊന്നുമില്ല. വാസ്തവത്തിൽ, ദുഷ്ടന്റെ ആക്രമണങ്ങളെ നാം ദൈവത്തോട് അടുത്തിരിക്കുന്നു എന്നതിന്റെ അടയാളങ്ങളായി കാണണം (കാണുക: ഡയറി #412).
ഭയത്താൽ തളർന്നുപോയതായി നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുള്ള സന്ദർഭങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. മിക്കപ്പോഴും, ദുഷ്ടന്റെ വഞ്ചനയും വിദ്വേഷവും നിങ്ങളെ സ്വാധീനിക്കാൻ അനുവദിക്കുന്നതിന്റെ ഫലമാണ് ഈ ഭയം. ഭയം നിങ്ങളെ സ്വാധീനിക്കാൻ അനുവദിക്കുന്നതിനുപകരം, നിങ്ങൾ നേരിടുന്ന തിന്മ ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസവും ശരണവും വർധിക്കാൻ കാരണമാകട്ടെ. തിന്മ ഒന്നുകിൽ നമ്മെ തകർത്തുകളയും; അല്ലെങ്കിൽ ദൈവത്തിന്റെ കൃപയിലും ശക്തിയിലും വളരാനുള്ള അവസരമായി മാറും.
കർത്താവേ, ഭയംകൊണ്ട് പ്രയോജനമില്ല; വേണ്ടത് വിശ്വാസമാണ്. അങ്ങയുടെ സൗമ്യമായ പ്രചോദനങ്ങളാൽ ഞാൻ അനുദിനം നയിക്കപ്പെടാനും, ദുഷ്ടന്റെ ആക്രമണങ്ങൾ ഉളവാക്കുന്ന ഭയത്തിന്റെ നിയന്ത്രണത്തിലാകാതിരിക്കാനും എന്റെ വിശ്വാസം വർധിപ്പിക്കണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നാല്പതാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
രണ്ടാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്ക നൊവേന
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




