മലയാളം

ധ്യാനചിന്ത 80: നമ്മുടെ മരണനേരത്ത്

ഈശോയും മറിയവും, needpix.com വഴി

വീഡിയോ

“നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർഥന നിങ്ങൾ ചൊല്ലിയിട്ടുണ്ടെങ്കിൽ, ഈ ലോകത്തിലെ നിങ്ങളുടെ അവസാന നേരത്തിനായി നിങ്ങൾ പ്രാർഥിച്ചിട്ടുണ്ട്: “ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.”  മരണം പലരെയും ഭയപ്പെടുത്തുന്നു; നമ്മുടെ മരണനേരത്തെക്കുറിച്ച് ചിന്തിക്കാൻ സാധാരണയായി നാം ആഗ്രഹിക്കാറുമില്ല.  എന്നാൽ “നമ്മുടെ മരണനേരം” നാമെല്ലാവരും അത്യധികമായ സന്തോഷത്തോടും പ്രതീക്ഷയോടുംകൂടെ കാത്തിരിക്കേണ്ട ഒരു നിമിഷമാണ്.  നമ്മുടെ ആത്മാവിൽ ദൈവവുമായി സമാധാനത്തിലാണെങ്കിൽ മാത്രമേ നാം അതിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയുള്ളൂ.  നാം പതിവായി നമ്മുടെ പാപങ്ങൾ കുമ്പസാരിക്കുകയും ജീവിതത്തിലുടനീളം ദൈവസാന്നിധ്യം തേടുകയും ചെയ്തിട്ടുണ്ടെങ്കിൽ, സഹനവും വേദനയും കലർന്നതാണെങ്കിലും നമ്മുടെ അവസാന നേരം വലിയ ആശ്വാസവും സന്തോഷവും നിറഞ്ഞതായിരിക്കും (കാണുക ഡയറി #321). 

ആ നേരത്തെക്കുറിച്ച് ചിന്തിക്കുക.  അതിനായി മാസങ്ങൾക്കുമുമ്പേ ഒരുങ്ങാനുള്ള കൃപ ദൈവം നിങ്ങൾക്കു നൽകിയാൽ, നിങ്ങൾ എങ്ങനെ ഒരുങ്ങും?  നിങ്ങളുടെ അവസാന യാത്രയ്ക്ക് ഒരുങ്ങിയിരിക്കാനായി നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യും?  ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്നതുതന്നെയായിരിക്കും മിക്കവാറും നിങ്ങൾ ഇന്ന് ചെയ്യേണ്ടതും.  മരണത്തിൽനിന്ന് പുതുജീവനിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കായി ഹൃദയത്തെ ഒരുക്കാൻ ആ സമയം അടുത്തുവരുന്നതുവരെ കാത്തിരിക്കരുത്.  ആ “നേരത്തെ” അതിമഹത്തായ കൃപയുടെ നേരമായി കാണുക.  അതിനായി പ്രാർഥിക്കുക, അതിനെ പ്രതീക്ഷയോടെ കാത്തിരിക്കുക. ഒരുനാൾ നിങ്ങളുടെ ഭൗമികജീവിതത്തിന്റെ മഹിമാപൂർണ്ണമായ സമാപനത്തിൽ ദൈവം നിങ്ങളുടെമേൽ ചൊരിയാൻ ആഗ്രഹിക്കുന്ന കരുണയുടെ സമൃദ്ധിക്കായി ജാഗരൂകരായിരിക്കുക.

കർത്താവേ, മരണത്തെക്കുറിച്ചുള്ള എല്ലാ ഭയത്തിൽനിന്നും മോചിതനാകാൻ എന്നെ സഹായിക്കണമേ.  ഈ ലോകം വരാനിരിക്കുന്ന ലോകത്തിനുവേണ്ടിയുള്ള ഒരുക്കം മാത്രമാണെന്ന് നിരന്തരം ഓർക്കാൻ എന്നെ സഹായിക്കണമേ.  ആ നിമിഷത്തിൽ എന്റെ ദൃഷ്ടി ഉറപ്പിക്കാനും അങ്ങ് ചൊരിയാനിരിക്കുന്ന കരുണയുടെ സമൃദ്ധിയെ എന്നും പ്രതീക്ഷയോടെ കാത്തിരിക്കാനും എന്നെ സഹായിക്കണമേ.  മറിയമാതാവേ, എനിക്കുവേണ്ടി അപേക്ഷിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തിയെട്ടാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസം & കുരിശിൻ ചുവട്ടിൽ 40 ദിവസം

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ