ഗബ്രിയേൽ മെറ്റ്സു, പൊതുസഞ്ചയത്തിൽ, വിക്കിമീഡിയ കോമൺസ് വഴി
കുറിപ്പ്: ധ്യാനചിന്തകൾ 1-10 വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കും ദൈവകരുണയ്ക്കും പൊതുവായ ഒരു ആമുഖം നൽകുന്നു. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കം ധ്യാനിക്കാൻ തുടങ്ങും; അതോടൊപ്പം ഉദ്ധരിക്കുന്നത് ഡയറിയായിരിക്കും. ഇപ്പോൾ, ഈ ആദ്യത്തെ 10 ദിവസങ്ങളിൽ, വർഷം മുഴുവനും ധ്യാനിക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് അടിത്തറയിടാൻ ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തുക.
മനുഷ്യാവതാരം അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ കരുണയുടെ പ്രവൃത്തിയായിരുന്നു. അതിനെ മറികടന്ന ഒരേയൊരു പിൽക്കാല പ്രവൃത്തി, സ്വന്തം രക്തത്താൽ പാപത്തെയും മരണത്തെയും നശിപ്പിച്ചുകൊണ്ട് യേശു കുരിശിൽ മരിച്ചതായിരുന്നു. കുരിശിലെ രക്തത്തിലൂടെയുള്ള ലോകത്തിന്റെ വീണ്ടെടുപ്പ് നമുക്ക് ഒരിക്കലും പൂർണമായി ഗ്രഹിക്കാനാവാത്ത സ്നേഹത്തിന്റെയും കരുണയുടെയും പ്രവൃത്തിയാണ്. ഈ സ്നേഹത്തിന്റെ ആഴം നമുക്ക് ഒരിക്കലും പൂർണമായി മനസ്സിലാക്കാനാവാത്തതിനാൽ, ഈ പ്രവൃത്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഈ ദിവസം മുഴുവൻ ക്രൂശിതരൂപത്തെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിക്കുക. അത് കൈയിൽ പിടിക്കുക, അതിലേക്കു നോക്കുക, മനസ്സിൽ കാണുക, അതിനെക്കുറിച്ച് ധ്യാനിക്കുക. തുടർന്ന്, ഇടയ്ക്കിടെ കണ്ണുകളടച്ച് കുരിശുമരണത്തിന്റെ പൂർണ യാഥാർഥ്യത്തെക്കുറിച്ച് ധ്യാനിക്കാൻ ശ്രമിക്കുക. ഇത് എളുപ്പമുള്ള ഒരു ബലിയായിരുന്നില്ല. അത്രയും ക്രൂരത ഏറ്റുവാങ്ങിക്കൊണ്ട്, “പിതാവേ, ഇവരോടു ക്ഷമിക്കണമേ, തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” എന്നു പറയുക ഏറെ ദുഷ്കരമായിരുന്നു. ഇതാണ് ദൈവകരുണ.
കർത്താവേ, അങ്ങയുടെ കുരിശിലേക്ക് ആഴമായി നോക്കാനും ആ കുരിശിനുള്ളിൽ നിർമലമായ കരുണയുടെ ഒരു സമുദ്രം കണ്ടെത്താനും എന്നെ സഹായിക്കണമേ. ഈ ബലിദാനസ്നേഹത്തിൽ എന്നെ കഴുകുകയും നിത്യവീണ്ടെടുപ്പ് പ്രാപിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ധ്യാനചിന്തകൾ 1-10-ന്റെ ആമുഖം വായിക്കുക
ജനുവരി 5 – മെത്രാനായ വിശുദ്ധ ജോൺ ന്യൂമാന്റെ ഓർമ്മത്തിരുനാൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ഒരു പുതുവർഷത്തിനായി നിങ്ങൾ തയ്യാറാണോ?
ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ: വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ ആരംഭിച്ചിരിക്കുന്നു! ദൈവകരുണയുടെ ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. താഴെപ്പറയുന്ന മാർഗങ്ങളിലൂടെ ഞങ്ങളോടൊപ്പം ചേരാൻ അവരെ ക്ഷണിക്കുക:
- ദിവസേനയുള്ള ഇമെയിലുകൾക്കായി പേര് രജിസ്റ്റർ ചെയ്യുക
- ഞങ്ങളുടെ കത്തോലിക്കാ അനുദിന ധ്യാനങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
- ഞങ്ങളുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക
- ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ സാധാരണ പുറംചട്ടയുള്ള പുസ്തകമായോ ഇ-പുസ്തകമായോ വാങ്ങുക
ഈ പുതുവർഷത്തിൽ ദൈവത്തിന്റെ സമൃദ്ധമായ കരുണ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കൂ!
ആമസോണിൽ ലഭ്യമാണ്





