മലയാളം

വിചിന്തനം 6: ദൈവകരുണയുടെ ചിത്രം

“ദൈവകരുണ” — ചിത്രകാരൻ: യൂജെനിയുഷ് കാസിമിറോവ്സ്കി

വീഡിയോ

കുറിപ്പ്: ധ്യാനചിന്തകൾ 1-10 വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കും ദൈവകരുണയ്ക്കും പൊതുവായ ഒരു ആമുഖം നൽകുന്നു. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കം ധ്യാനിക്കാൻ തുടങ്ങും; അതോടൊപ്പം ഉദ്ധരിക്കുന്നത് ഡയറിയായിരിക്കും. ഇപ്പോൾ, ഈ ആദ്യത്തെ 10 ദിവസങ്ങളിൽ, വർഷം മുഴുവനും ധ്യാനിക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് അടിത്തറയിടാൻ ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തുക.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഭക്തിയുടെ ഒരു പുതിയ രൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  ദൈവകരുണയുടെ വിശുദ്ധചിത്രത്തെക്കുറിച്ചുള്ള ധ്യാനമാണ് ആദ്യത്തെ വഴി.  എല്ലാവർക്കും കാണാനായി തന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ ഒരു ചിത്രം വരപ്പിക്കണമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. ഹൃദയത്തിൽനിന്ന് രണ്ടു കിരണങ്ങൾ പ്രകാശിക്കുന്ന ഈശോയുടെ ചിത്രമാണത്. ആദ്യത്തെ കിരണം നീലനിറത്തിലുള്ളതാണ് (അഥവാ ആദ്യ ചിത്രീകരണത്തിലുള്ളതുപോലെ ഇളം വെളുപ്പുനിറത്തിലുള്ളത്); അത് മാമ്മോദീസയിലൂടെ ഒഴുകിവരുന്ന കരുണയുടെ ഉറവിനെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ കിരണം ചുവപ്പുനിറത്തിലുള്ളതാണ്; അത് വിശുദ്ധ കുർബാനയിലെ തിരുരക്തത്തിലൂടെ ഒഴുക്കപ്പെടുന്ന കരുണയുടെ ഉറവിനെ സൂചിപ്പിക്കുന്നു. ഈ വർഷം ഈ ചിത്രം കണ്ടെത്തി നിങ്ങളുടെ ഭവനത്തിൽ സ്ഥാപിക്കുകയും അതിന്റെ അർത്ഥത്തെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക.

ഇന്ന് ദൈവകരുണയുടെ ചിത്രത്തെക്കുറിച്ച് ധ്യാനിക്കുക.  നമ്മുടെ രക്ഷകന്റെ ഹൃദയത്തിൽനിന്ന് ഒഴുകിവരുന്ന സ്നേഹത്തിന്റെ പൂർണ്ണമായ ആഴം പ്രകടിപ്പിക്കുന്നതിനോട് അടുത്തെത്താൻപോലും ഒരു ചിത്രത്തിനും കഴിയില്ല എന്ന സത്യത്തെക്കുറിച്ച് പ്രത്യേകമായി ധ്യാനിക്കുക.  ഈ വിശുദ്ധചിത്രത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ ആ കരുണയ്ക്കായുള്ള നിങ്ങളുടെ അഭിലാഷം വളരട്ടെ.

കർത്താവേ, അങ്ങയുടെ ദിവ്യഹൃദയത്തിൽനിന്ന് ഒഴുകിവരുന്ന അനന്തമായ കരുണ അങ്ങ് ലോകത്തിന്മേൽ ചൊരിഞ്ഞിരിക്കുന്നു. ഇപ്പോഴും എപ്പോഴും ആ കരുണയിൽ ആനന്ദിക്കാൻ എനിക്കു കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ധ്യാനചിന്തകൾ 1-10-ന്റെ ആമുഖം വായിക്കുക

ജനുവരി 6 – വിശുദ്ധ ആന്ദ്രേ ബെസെറ്റ്, സന്യാസി—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം

 

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

Amazon-ൽ ലഭ്യമാണ്