കുറിപ്പ്: ധ്യാനചിന്തകൾ 1-10 വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കും ദൈവകരുണയ്ക്കും പൊതുവായ ഒരു ആമുഖം നൽകുന്നു. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കം ധ്യാനിക്കാൻ തുടങ്ങും; അതോടൊപ്പം ഉദ്ധരിക്കുന്നത് ഡയറിയായിരിക്കും. ഇപ്പോൾ, ഈ ആദ്യത്തെ 10 ദിവസങ്ങളിൽ, വർഷം മുഴുവനും ധ്യാനിക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് അടിത്തറയിടാൻ ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തുക.
ദൈവകരുണയെക്കുറിച്ചു സംസാരിക്കുമ്പോൾ, ദൈവത്തിൽനിന്നുള്ള ഈ ദാനത്തെ നാം “ആ ദൈവകരുണ” എന്നു വിശേഷിപ്പിക്കുന്നു. “ആ” ദൈവകരുണയെക്കുറിച്ചു ധ്യാനിക്കുമ്പോൾ രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ ബോധ്യമാകുന്നു: ഒന്നാമതായി, ദൈവത്തിന്റെ ദൈവകരുണ യഥാർഥവും നിശ്ചിതവും മൂർത്തവുമാണ്. അത് കേവലം അമൂർത്തമായ ഏതോ ആശയമല്ല; മറിച്ച് നാം മനസ്സിലാക്കുകയും അതിലേക്ക് പ്രവേശിക്കുകയും ചെയ്യേണ്ട ഒരു യാഥാർഥ്യമാണ്. രണ്ടാമതായി, ഒരേയൊരു ദൈവകരുണ മാത്രമേയുള്ളൂ. അത് ദൈവത്തിന്റെ “ആ” ഏകവും അനന്യവുമായ ദാനമാണ്. ദൈവം നമുക്കു നൽകിയതെല്ലാം ഒരു ദാനമാണ്; ഈ ദാനത്തിന് നാം നിത്യമായി നന്ദിയുള്ളവരായിരിക്കണം.
ദൈവത്തിന്റെ ദൈവകരുണയെക്കുറിച്ചുള്ള ധ്യാനത്തിന്റെ മഹത്തായ ഒരു വർഷമാക്കി ഈ വർഷത്തെ മാറ്റാൻ ഇന്ന് പരിശ്രമിക്കുക. ഈ വർഷം നിങ്ങൾക്കായി ദൈവം ആഗ്രഹിക്കുന്നതെല്ലാം സ്വീകരിച്ച് അതിൽ ജീവിക്കാൻ ബോധപൂർവം തീരുമാനിക്കുക.
കർത്താവേ, രാവും പകലും അങ്ങ് ചൊരിയുന്ന ദൈവകരുണയിൽ ശ്രദ്ധ പതിപ്പിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ കരുണയെക്കുറിച്ചു ധ്യാനിക്കുന്ന ഈ വർഷത്തിൽ, അത് എന്റെ ജീവിതത്തെ യഥാർഥമായും ആഴമായും രൂപാന്തരപ്പെടുത്താൻ അനുവദിക്കുന്നതിന് എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ധ്യാനചിന്തകൾ 1-10-ന്റെ ആമുഖം വായിക്കുക
ജനുവരി 1 – ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ഒരു പുതുവർഷത്തിനായി നിങ്ങൾ തയ്യാറാണോ?
ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനചിന്തകൾ: വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിവസങ്ങൾ ഇന്ന് ആരംഭിക്കുന്നു. ദൈവകരുണയുടെ ഈ പുതുവർഷത്തിനായി ഒരുങ്ങുമ്പോൾ, ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു! താഴെപ്പറയുന്ന മാർഗങ്ങളിലൂടെ ഞങ്ങളോടൊപ്പം ചേരാൻ അവരെ ക്ഷണിക്കുക:
- ദിവസേനയുള്ള ഇമെയിലുകൾക്കായി പേര് രജിസ്റ്റർ ചെയ്യുക
- ഞങ്ങളുടെ കത്തോലിക്കാ അനുദിന ധ്യാനങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
- ഞങ്ങളുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക
- ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ സാധാരണ പുറംചട്ടയുള്ള പുസ്തകമായോ ഇ-പുസ്തകമായോ വാങ്ങുക
ഈ പുതുവർഷത്തിൽ ദൈവത്തിന്റെ സമൃദ്ധമായ കരുണ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കൂ!





