DiggerDina, CC BY-SA 3.0, Wikimedia Commons വഴി
ഒറ്റനോട്ടത്തിൽ, “വിരസത”യും “മഹിമ”യും പരസ്പരവിരുദ്ധമായി ഉപയോഗിക്കുമ്പോഴല്ലാതെ ഒന്നിച്ചുചേരുന്നതായി തോന്നിയേക്കില്ല. എന്നാൽ ദൈവത്തിന്റെ മനസ്സിൽ ഈ രണ്ടു വാക്കുകളും പരസ്പരം ഇണചേർന്നിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ വിരസമായ പതിവുകടമകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താനും വിശുദ്ധി നേടാനും നമുക്കു കഴിയും എന്ന അർഥത്തിലാണ് അവ “ഇണചേർന്നിരിക്കുന്നത്.” ഇത് ഉടനെ വ്യക്തമാകണമെന്നില്ലെങ്കിലും, ഇതു മനസ്സിലാക്കുന്നത് എണ്ണമറ്റ വിധങ്ങളിൽ സ്വർഗത്തിലെ നിക്ഷേപങ്ങളിലേക്കുള്ള വാതിൽ തുറന്നുതരുന്നു. ആഴമേറിയ ഈ ആത്മീയസത്യം കണ്ടെത്തുന്നതിലൂടെ ഓരോ ദിവസത്തെയും ഓരോ നിമിഷവും ദൈവത്തിനു സമർപ്പിക്കാനും നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലൂടെയും അവിടുത്തെ സമൃദ്ധമായ കരുണ നേടാനും നിങ്ങൾക്കു കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ ശ്വാസോച്ഛ്വാസംപോലും ദൈവത്തിന്റെ മഹത്വത്തിനായി അവിടുത്തേക്കു സമർപ്പിക്കുമ്പോൾ ദൈവകരുണയുടെ ഉറവിടമായിത്തീരാം. ഇത് ഉടനെ മനസ്സിലാകുന്നില്ലെങ്കിൽ തള്ളിക്കളയരുത്. ഓരോ പ്രവൃത്തിയും സമർപ്പിക്കാനും വിശുദ്ധീകരിക്കാനും ശ്രമിക്കുക. അപ്പോൾ ഓരോ ദിവസത്തെയും ഓരോ പ്രവൃത്തിയും ദൈവത്തിന്റെ കരുണ നിരന്തരം ഒഴുകിയിറങ്ങുന്നതിനുള്ള ഉറവിടമായിത്തീരാമെന്ന് നിങ്ങൾ കണ്ടെത്താൻ തുടങ്ങും (കാണുക ഡയറി #1373).
ഇന്ന് ലളിതമായ ഒരു അഭ്യാസം ചെയ്തുനോക്കൂ. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ദൈവതിരുഹിതം നിങ്ങളുടെ ആത്മാവിലേക്കു പ്രവേശിക്കണമേയെന്ന് മനസ്സിൽ പ്രാർഥിക്കുക; ശ്വാസം പുറത്തേക്കുവിടുമ്പോൾ നിങ്ങളുടെ സ്വാർഥത ദൈവത്തിനു സമർപ്പിക്കുക. ദിവസം മുഴുവൻ കഴിയുന്നത്ര തവണ ഇതിനെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ഈ പ്രവൃത്തിയിലൂടെയും നിങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുന്നുണ്ടെന്ന് അധികം വൈകാതെ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ ദിവസത്തിലെ ഓരോ പ്രവൃത്തിയും, എത്ര ചെറുതായാലും, ദൈവത്തിന്റെ കരുണ ഒഴുകിയിറങ്ങുന്നതിനുള്ള ഉറവിടമായിത്തീരാമെന്ന് മനസ്സിലാക്കാൻ ഈ കണ്ടെത്തൽ നിങ്ങളെ സഹായിക്കും.
കർത്താവേ, ഞാൻ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ അങ്ങയുടെ പരിപൂർണമായ തിരുഹിതത്തെയും കരുണയെയും എന്റെ ജീവിതത്തിലേക്കു ക്ഷണിക്കുന്നു. ശ്വാസം പുറത്തേക്കുവിടുമ്പോൾ എന്റെ എല്ലാ പാപങ്ങളും സ്വേച്ഛയും അങ്ങയുടെ കരുണയ്ക്കു സമർപ്പിക്കുന്നു. ഈശോയെ, ഇന്നു ഞാൻ ചെയ്യുന്ന ഓരോ പ്രവൃത്തിയെയും പൂർണമായി അങ്ങയിൽ ലയിപ്പിക്കണമേ. ഏറ്റവും ചെറിയ പ്രവൃത്തിപോലും അങ്ങയ്ക്കുവേണ്ടിയും അങ്ങയുടെ മഹത്വത്തിനുവേണ്ടിയും ചെയ്യാൻ ഇടയാകണമേ. പ്രിയ കർത്താവേ, അങ്ങയെ സംബന്ധിച്ചിടത്തോളം ഒന്നും തീരെ നിസ്സാരമല്ല. എന്റെ ജീവിതം അങ്ങയ്ക്കുള്ള നിരന്തരമായ സമർപ്പണവും അങ്ങയുടെ കരുണയുടെ നിലയ്ക്കാത്ത ഉപകരണവുമായി മാറേണ്ടതിന്, എന്റെ ദിവസത്തിലുടനീളം എല്ലാ കാര്യങ്ങളിലും അങ്ങയുടെ സമൃദ്ധമായ കരുണ കണ്ടെത്താൻ എനിക്കു കഴിയണമേ. ഈശോയെ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
സ്വർഗീയ ശ്രേണിയിലൂടെ ഉയരങ്ങളിലേക്ക്
സ്രാപ്പേന്മാരുടെ മഹിമയിലേക്കുള്ള സുവർണ സോപാനം!
ഒക്ടോബർ 2 – വിശുദ്ധ കാവൽമാലാഖമാരുടെ ഓർമദിനം
ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




