മലയാളം

വിചിന്തനം 46: ദൈനംദിന കടമകളാണ് സ്വർഗത്തിലേക്കുള്ള വഴി

കന്യകാമറിയത്തിന്റെ കിരീടധാരണം — ഡിയേഗോ വെലാസ്‌കെസ്

വീഡിയോ

നമ്മുടെ ലക്ഷ്യം സ്വർഗമായിരിക്കണം എന്നത് സത്യമാണ്. ഈ നിത്യയാഥാർഥ്യത്തിൽ നാം എപ്പോഴും ദൃഷ്ടിയുറപ്പിക്കണം. എന്തുകൊണ്ട്? കാരണം, കടന്നുപോകുന്ന ഈ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ, ആത്യന്തികമായി പ്രാധാന്യമുള്ളത് സ്വർഗം മാത്രമാണ്. അപ്പോൾ, നമ്മുടെ ദൈനംദിന കടമകളിൽ അലംഭാവം പുലർത്താതെ നാം എങ്ങനെ സ്വർഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും? ദിവസം മുഴുവൻ ദേവാലയത്തിൽ ചെലവഴിക്കാനായി നമ്മുടെ ദൈനംദിന കടമകളും ഉത്തരവാദിത്വങ്ങളും അവഗണിക്കുന്നത് ഉചിതമായിരിക്കുമോ? തീർച്ചയായും അല്ല. വാസ്തവത്തിൽ, നമ്മുടെ കടമകൾ നന്നായി നിറവേറ്റുക എന്നത് സ്വർഗത്തിലേക്കുള്ള വഴിയുടെ കേന്ദ്രഭാഗമാണ്. വിശ്വസ്തതയോടും ശുഷ്കാന്തിയോടും സ്നേഹത്തോടുംകൂടെ നാം അവ നിറവേറ്റണം. ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ നന്നായി ജീവിക്കുന്നതാണ് സ്വർഗത്തിനായുള്ള ഏറ്റവും നല്ല ഒരുക്കം (കാണുക ഡയറി #107).

ഇന്ന് സ്വർഗത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. മഹത്ത്വപൂർണമായ ഈ യാഥാർഥ്യത്തെ അതിന്റെ യഥാർഥ സ്വഭാവത്തിൽ കാണുക. അത് നിത്യസൗഭാഗ്യമാണ്! അത് അവസാനമില്ലാത്ത ആനന്ദമാണ്! ഓരോ ദിവസവും ചെയ്യാൻ ദൈവം നിങ്ങളെ വിളിക്കുന്ന കാര്യങ്ങളിലേക്കും നോക്കുക. ചെറിയ എളിയ ജോലികളായാലും വലിയതും എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്നതുമായ പ്രവൃത്തികളായാലും, എല്ലാം ദൈവത്തോടുള്ള സ്നേഹത്തെപ്രതി ചെയ്യുക. നിങ്ങളെ ഏല്പിച്ചിരിക്കുന്ന ഓരോ ഉത്തരവാദിത്വത്തെയും നിത്യാനന്ദം നേടാനുള്ള ഒരു മുഖ്യവഴിയായി കാണുക.

കർത്താവേ, ഓരോ ദിവസവും എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു. ഞാൻ ചെയ്യുന്നതെല്ലാം അങ്ങയോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിന്റെ പ്രവൃത്തിയായി ചെയ്യാൻ കഴിയണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. എന്റെ എല്ലാ ഉത്തരവാദിത്വങ്ങളും നന്നായി നിറവേറ്റാനും അവയിലൂടെ എന്നെ കാത്തിരിക്കുന്ന മഹത്ത്വപൂർണമായ ജീവിതം നേടാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ