മലയാളം

വിചിന്തനം 60: ആത്മീയ വരൾച്ചയെ നേരിടുമ്പോൾ

വിശുദ്ധ അന്തോനീസ് തന്റെ സമ്പത്ത് ദരിദ്രർക്ക് വിതരണം ചെയ്യുന്നു — സാനോ ദി പിയെത്രോയുടെ ചിത്രം

വീഡിയോ

ചിലപ്പോഴൊക്കെ നിങ്ങളുടെ ആത്മാവ് ആത്മീയ വരൾച്ചയിലാണെന്ന് തോന്നാറുണ്ടോ?  ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മീയ ആശ്വാസം ലഭിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കാറുണ്ടോ? ഇത് സാധാരണമായ ഒരു പോരാട്ടമാണ്; ഇതിനെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ല.  ദൈവഹിതം നിറവേറ്റുക എന്നതാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രാഥമിക ലക്ഷ്യം.  പലപ്പോഴും, ശക്തവും വികാരനിർഭരവുമായ ആത്മീയ ആശ്വാസങ്ങളെക്കാൾ, ഒരളവിലുള്ള ആത്മീയ വരൾച്ച ദൈവഹിതമനുസരിച്ച് ജീവിക്കാൻ നമ്മെ കൂടുതൽ സഹായിക്കുന്നു.  നമുക്ക് എന്താണ് ആവശ്യമെന്ന് ദൈവം അറിയുന്നു; ആവശ്യമുള്ളപ്പോൾ അവിടുന്ന് അത് നമുക്ക് നൽകും (കാണുക: ഡയറി #195).

ഇന്ന് നിങ്ങളുടെ ഉള്ളിൽ എന്താണ് അനുഭവപ്പെടുന്നതെന്ന് ചിന്തിക്കുക.  നിങ്ങളുടെ ആത്മീയ ജീവിതം ഇന്ന് എങ്ങനെയുള്ളതായി അനുഭവപ്പെടുന്നു?  ഇനി ആ ചിന്ത മാറ്റിവെച്ച്, ആത്യന്തികമായി പ്രാധാന്യമുള്ളത് ഒരേയൊരു കാര്യമാണെന്ന് തിരിച്ചറിയുക: ദൈവഹിതം നിറവേറ്റുക; ദൈവഹിതം അനുഭവിച്ചറിയുക എന്നതല്ല.  “പ്രവർത്തിക്കുക” എന്നതായിരിക്കണം നമ്മുടെ ആഹാരവും ശക്തിയും.  ഇന്ന് നിങ്ങളുടെ വികാരങ്ങളെയും നിങ്ങളുടെ പ്രവൃത്തികളെയും താരതമ്യം ചെയ്ത്, അവിടുത്തെ ഹിതം ജീവിതത്തിൽ നിറവേറ്റാനുള്ള കൃപ നമ്മുടെ കർത്താവിനോട് അപേക്ഷിക്കുക.

കർത്താവേ, അങ്ങയുടെ അതിവിശുദ്ധമായ ഹിതത്തിനായി ഇന്ന് ഞാൻ എന്നെത്തന്നെ വീണ്ടും സമർപ്പിക്കുന്നു.  അങ്ങ് കല്പിക്കുന്നതു ചെയ്യാൻ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു.  അങ്ങയുടെ എല്ലാ കല്പനകളെയും സ്നേഹത്തിന്റെ കല്പനകളായി കാണാൻ എനിക്കു കഴിയട്ടെ.  ഈ കല്പനകൾ സ്വീകരിക്കുന്നതിലൂടെ, പ്രത്യേകിച്ച് ആത്മീയ വരൾച്ചയുടെ സമയങ്ങളിൽ, എന്റെ ആത്മാവിന് ശക്തിയും സമാധാനവും ലഭിക്കട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നോമ്പുകാലത്തിലെ രണ്ടാം ഞായറാഴ്ചയ്ക്കുള്ള ധ്യാനം:
മരുഭൂമിയിൽ 40 ദിനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ