മലയാളം

ധ്യാനചിന്ത 294: പരിശുദ്ധ ത്രിത്വത്തെ ധ്യാനിക്കുന്നതിൽ ഒരിക്കലും മടുക്കരുത്

പരിശുദ്ധ ത്രിത്വത്തിന്റെ ആരാധന, യോഹാൻ ഹൈന്രിഹ് ഷോൺഫെൽഡിന്റെ രചന

വീഡിയോ

നിത്യത മുഴുവൻ നിങ്ങൾ എന്തായിരിക്കും ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?  സ്വർഗം പ്രാപിക്കാനുള്ള അനുഗ്രഹം നമുക്കു ലഭിക്കുന്നുവെങ്കിൽ, അവിടത്തെ ജീവിതം പരിശുദ്ധ ത്രിത്വത്തെ നിത്യമായി ധ്യാനിക്കുന്ന ഒന്നായിരിക്കും.  സ്വർഗത്തിൽ സമയമില്ലെങ്കിലും, അവിടെ സമയമുണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക.  തുടർന്ന് പത്തുലക്ഷം വർഷം തുടർച്ചയായി പരിശുദ്ധ ത്രിത്വത്തെ ധ്യാനിക്കുന്നതായി സങ്കൽപ്പിക്കുക.  ഒടുവിൽ ഈ ജീവിതം നിങ്ങൾക്കു മടുക്കുകയും വിരസമായി തോന്നുകയും ചെയ്യുമോ?  പത്തുലക്ഷം വർഷം കഴിഞ്ഞാലും അതിനപ്പുറവും ഒരിക്കലുമില്ല!  ദൈവത്തെ നിരന്തരം ധ്യാനിച്ചുകൊണ്ട് സ്വർഗത്തിൽ നിങ്ങൾ നയിക്കാനിരിക്കുന്ന ജീവിതത്തെക്കുറിച്ച് ഇടയ്ക്കിടെ സ്വയം ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണ്.  ഈ ജീവിതം എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് ഒരു മാർഗവുമില്ലെങ്കിലും, അത് ഗ്രഹിക്കാൻ നിങ്ങൾ ശ്രമിക്കണം.  നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാനാവില്ലെന്ന് മനസ്സിലാക്കുന്നതും ഒരിക്കലും ഗ്രഹിക്കാനാവില്ലെന്ന് ഗ്രഹിക്കുന്നതും ഒരു നല്ല തുടക്കമെങ്കിലും ആണ്.  പരിശുദ്ധ ത്രിത്വം നമുക്ക് ഒരിക്കലും ചുരുളഴിക്കാനാവാത്ത ഒരു രഹസ്യമാണ്; മറിച്ച്, നാം പ്രവേശിക്കേണ്ട ഒരു രഹസ്യമാണത്.  പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ നിത്യധ്യാനം ഇന്നുതന്നെ ആരംഭിക്കുക; ദൈവത്തിന്റെ അനന്തമായ കരുണയിലേക്ക് നിങ്ങളെ ആകർഷിക്കാൻ ഈ ധ്യാനത്തെ അനുവദിക്കുക (കാണുക: ഡയറി #1439).

ഈ മഹാരഹസ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  ഇത് നിങ്ങളുടെ ഗ്രഹണശക്തിക്ക് അതീതമാണെന്ന് തോന്നിയേക്കാം; തീർച്ചയായും അത് അങ്ങനെതന്നെയാണ്.  എങ്കിലും, ദൈവത്തിന്റെ അഗാധരഹസ്യം ഗ്രഹിക്കാൻ ശ്രമിച്ചുകൊണ്ട് കുറച്ചുസമയം ചെലവഴിക്കുക.  വാസ്തവത്തിൽ, സ്വന്തം കഴിവുകൊണ്ട് നിങ്ങൾക്ക് ചെയ്യാനാകുന്ന ഒന്നല്ല ഇത്.  ഈ വിശുദ്ധ ധ്യാനത്തിലേക്ക് നിങ്ങളെ ആകർഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ; എന്നാൽ അവിടുത്തെ ക്ഷണം നിങ്ങൾ സ്വീകരിക്കണം.  ഇന്ന് “അതെ” എന്നു പറയുക; നമ്മുടെ കർത്താവിന്റെ കരുണാർദ്രമായ കരം അവിടുത്തെ സ്നേഹത്തിന്റെ അപാരമായ ആഴങ്ങളിലേക്ക് നിങ്ങളെ ആകർഷിക്കാൻ തുടങ്ങട്ടെ.

ഓ പരിശുദ്ധ ത്രിത്വമേ, അഗാധമായ ആരാധനയോടും സ്നേഹത്തോടുംകൂടെ ഞാൻ അങ്ങയെ ആരാധിക്കുന്നു.  എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ എടുത്ത് അങ്ങയുടെ ജീവന്റെതന്നെ രഹസ്യത്തിലേക്ക് എന്നെ ആകർഷിക്കണമേ.  അങ്ങയുടെ ഹൃദയാന്തരത്തിലെ രഹസ്യങ്ങൾ എനിക്കു വെളിപ്പെടുത്തുകയും അങ്ങയോടൊത്ത് നിത്യതയിലേക്കുള്ള എന്റെ യാത്ര ഇന്നുതന്നെ ആരംഭിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ.  എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  പിതാവേ, പുത്രനേ, പരിശുദ്ധാത്മാവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
പ്രത്യാശയറ്റ സാഹചര്യങ്ങൾക്കും നിരാശാജനകമായ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും, പ്രത്യേകിച്ച് ഒക്ടോബർ 19–27 തീയതികളിൽ ചൊല്ലാവുന്നത്

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോൾ അറിയിപ്പുകൾ ലഭിക്കട്ടെ.

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ