മലയാളം

വിചിന്തനം 11: പരമപരിശുദ്ധ ത്രിത്വത്തിന്റെ ആരാധന

അന്റോണിയോ ദെ പെരേദ, Wikimedia Commons വഴി

വീഡിയോ

ദൈവകരുണ മനസ്സിലാക്കാനും അനുഭവിക്കാനും പകർന്നുനൽകാനും നാം ആദ്യം പരമപരിശുദ്ധ ത്രിത്വത്തെ ആരാധിക്കണം. പരമപരിശുദ്ധ ത്രിത്വത്തിന്റെ യഥാർഥ ആരാധനയുടെ ഒരു നേരിയ ദർശനമെങ്കിലും ഗ്രഹിക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ, സമാധാനവും സംതൃപ്തിയും ആനന്ദവും നമ്മെ നിറയ്ക്കുകയും നാം വാക്കുകളില്ലാതെ നിശ്ശബ്ദരാകുകയും ചെയ്യുമായിരുന്നു (കാണുക ഡയറി #5).

പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചും അഗാധമായ ആരാധന അർപ്പിക്കാൻ നമുക്കെല്ലാവർക്കുമുള്ള ഭാഗ്യത്തെയും കടമയെയും കുറിച്ചും ധ്യാനിക്കാൻ ഇന്ന് പരിശ്രമിക്കുക.

സിയെന്നായിലെ വിശുദ്ധ കത്രീന പരമപരിശുദ്ധ ത്രിത്വത്തോട് അർപ്പിച്ച ഒരു പ്രാർത്ഥനയിൽനിന്ന്:

നിത്യനായ ദൈവമേ! നിത്യത്രിത്വമേ! അങ്ങയുടെ ദൈവസ്വഭാവത്തിലെ ഐക്യത്തിലൂടെ അങ്ങയുടെ ഏകജാതനായ പുത്രന്റെ രക്തത്തെ അങ്ങ് എത്ര അമൂല്യമാക്കിയിരിക്കുന്നു! നിത്യത്രിത്വമേ, അങ്ങ് സമുദ്രംപോലെ അഗാധമായ ഒരു രഹസ്യമാണ്. അങ്ങയിൽ ഞാൻ എത്രയധികം അന്വേഷിക്കുന്നുവോ, അത്രയധികം കണ്ടെത്തുന്നു; എത്രയധികം കണ്ടെത്തുന്നുവോ, അത്രയധികം അന്വേഷിക്കുന്നു. അങ്ങയുടെ ആഴങ്ങളിൽ മുഴുകിയിരിക്കുമ്പോഴും എന്റെ ആത്മാവ് ഒരിക്കലും തൃപ്തയാകുന്നില്ല; നിത്യത്രിത്വമേ, അങ്ങേക്കായി സദാ വിശന്നുവലയുകയും ദാഹിക്കുകയും സത്യപ്രകാശമായ അങ്ങയെ കാണാൻ ആഗ്രഹിക്കുകയും അഭിലഷിക്കുകയും ചെയ്യുന്നു.

നിത്യത്രിത്വമേ, അറിവിന്റെ പ്രകാശത്തിൽ അങ്ങയുടെ രഹസ്യത്തിന്റെ ആഴങ്ങളും അങ്ങയുടെ സൃഷ്ടിയുടെ സൗന്ദര്യവും ഞാൻ ആസ്വദിച്ചറിഞ്ഞു കണ്ടിരിക്കുന്നു. അങ്ങയിൽ എന്നെത്തന്നെ കണ്ടപ്പോൾ, ഞാൻ അങ്ങയെപ്പോലെയാകുമെന്ന് ഞാൻ കണ്ടിരിക്കുന്നു.

(വിശുദ്ധ കത്രീനയുടെ ‘ദൈവപരിപാലനത്തെക്കുറിച്ചുള്ള സംവാദം’ എന്ന കൃതിയിൽനിന്നുള്ള ത്രിത്വത്തോടുള്ള കൃതജ്ഞതാപ്രാർത്ഥന).

ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒന്നാം നോട്ടുപുസ്തകത്തെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളുടെ ആമുഖം വായിക്കുക

ജനുവരി 11 – കർത്താവിന്റെ മാമ്മോദീസ—തിരുനാൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ