മലയാളം

വിചിന്തനം 327: ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം

ചിത്രം: Unsplash വഴി

വീഡിയോ

ദൈവം മറഞ്ഞിരിക്കുന്നു. എന്നാൽ എന്തുകൊണ്ട്? നാം ഉത്സാഹത്തോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനായി അവിടുന്ന് രഹസ്യത്തിന്റെയും നിശ്ശബ്ദതയുടെയും തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഏക അഭിലാഷമായി നിങ്ങൾ അവിടുത്തെ തിരഞ്ഞെടുക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതിനാൽ, നിങ്ങളുടെ ശ്രദ്ധ പതറിക്കുന്ന ലോകകാര്യങ്ങളുമായി മത്സരിക്കാൻ അവിടുന്ന് തുനിയുന്നില്ല. നിങ്ങളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന, വിശുദ്ധ കൂദാശകളിൽ മറഞ്ഞിരിക്കുന്ന, നിശ്ശബ്ദതയിൽ മറഞ്ഞിരിക്കുന്ന, ദിവസം മുഴുവൻ നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളിൽ മറഞ്ഞിരിക്കുന്ന അവിടുത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുക. അളവറ്റ കരുണ നിറഞ്ഞ തന്റെ ഹൃദയം നിങ്ങൾ കണ്ടെത്തുന്നതും കാത്ത് കർത്താവ് അവിടെയുണ്ട്. നിങ്ങളുടെ സർവശക്തിയോടുംകൂടെ അവിടുത്തെ അന്വേഷിക്കുക (കാണുക ഡയറി #1591).

ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവസാന്നിധ്യം നിങ്ങൾക്കു ചുറ്റുമുണ്ടെന്നും അവിടുന്ന് നിരന്തരം നിങ്ങളെ വിളിക്കുകയും തന്റെ ഹൃദയത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുവെന്നും ഓർക്കുക. ലോകകാര്യങ്ങൾ നിമിത്തം നിങ്ങൾ താത്പര്യമില്ലാത്തവരാകുകയോ ശ്രദ്ധ പതറിപ്പോകാൻ അനുവദിക്കുകയോ ചെയ്താൽ, അവിടുന്ന് എത്ര അടുത്താണെന്ന് നിങ്ങൾ ഒരിക്കലും കണ്ടെത്തുകയില്ല. അവിടുത്തെ മറഞ്ഞിരിക്കുന്ന സാന്നിധ്യത്തെക്കുറിച്ച് ധ്യാനിക്കുക; ഇന്ന് അവിടുത്തെ അന്വേഷിക്കാൻ മടിക്കരുത്.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എന്നാൽ ചിലപ്പോഴൊക്കെ ആ സ്നേഹം പൂർണ്ണമായി ജീവിതത്തിൽ പ്രകടമാക്കുന്നതിൽ ഞാൻ പരാജയപ്പെടുന്നു. ആത്യന്തികമായി വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങളാൽ എന്റെ ശ്രദ്ധ വളരെയേറെ പതറിപ്പോകുന്നു. വീണ്ടും അങ്ങയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നവംബർ 23 –

ഇന്നത്തെ വിശുദ്ധർ –  വിശുദ്ധ ക്ലെമന്റ് ഒന്നാമൻ, മാർപ്പാപ്പയും രക്തസാക്ഷിയും — ഐച്ഛിക അനുസ്മരണം

വിശുദ്ധ കൊളംബാൻ, ആശ്രമാധിപൻ — ഐച്ഛിക അനുസ്മരണം

വാഴ്ത്തപ്പെട്ട മിഗ്വേൽ അഗസ്റ്റിൻ പ്രോ, പുരോഹിതനും രക്തസാക്ഷിയും — ഐച്ഛിക അനുസ്മരണം (യു.എസ്.എ.)

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ആഗമനകാല പ്രാർഥനകളും വിചിന്തനങ്ങളും

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ