മലയാളം

വിചിന്തനം 304: എല്ലാ കാര്യങ്ങളിലും സത്യം

നാം സത്യത്തെ ഭയപ്പെടണമോ? ഒരു വശത്ത്, സത്യം നമ്മെ കഷ്ടതകളിലേക്കു നയിച്ചേക്കാം. ഉദാഹരണത്തിന്, രക്തസാക്ഷികളെ നോക്കുക. രക്തം ചിന്തിക്കൊണ്ട് അവർ സത്യത്തിനു സാക്ഷികളാകുന്നു. സത്യത്തിനുവേണ്ടിയുള്ള അവരുടെ സാക്ഷ്യം അവർക്കെതിരായ പീഡനത്തിനു കാരണമായി എന്ന അർത്ഥത്തിൽ മാത്രമാണ് അവർ “കഷ്ടതയിലായത്”. എന്നാൽ…

ധ്യാനചിന്ത 282: സഹനം, പീഡനം, അധിക്ഷേപം, അപമാനം

ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ആകർഷകമായി തോന്നണമെന്നില്ല. ഇതൊക്കെ സഹിക്കാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ ഇവയെല്ലാം യേശു ഏറ്റവും തീവ്രമായ അളവിൽ സഹിച്ചുവെന്ന് നാം ഓർക്കണം. യേശു സന്തോഷവാനായിരുന്നോ? അവിടുത്തെ ആത്മാവ് സമാധാനത്തിലായിരുന്നോ? തീർച്ചയായും. ഇത് വെളിപ്പെടുത്തുന്നത്…

ധ്യാനം 93: സ്നേഹവും പാപവും തമ്മിലുള്ള സംഗമം

സ്നേഹവും പാപവും എവിടെയാണ് കണ്ടുമുട്ടുന്നത്?  നമ്മുടെ കർത്താവിന് സഹിക്കേണ്ടിവന്ന പീഡനത്തിലും പരിഹാസത്തിലും ദുഷ്ടതയിലുമാണ് അവ കണ്ടുമുട്ടുന്നത്.  അവിടുന്ന് പരിപൂർണ്ണ സ്നേഹത്തിന്റെ അവതാരമായിരുന്നു.  അവിടുത്തെ ഹൃദയത്തിലെ കരുണ അനന്തമായിരുന്നു.  എല്ലാ മനുഷ്യരോടുമുള്ള അവിടുത്തെ കരുതലും താത്പര്യവും സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു.  എന്നിട്ടും പടയാളികൾ അവിടുത്തെ പരിഹസിച്ചു…

വിചിന്തനം 76: അന്യായമായ ആരോപണങ്ങൾ

ഒരുപക്ഷേ, മറ്റൊരാളിൽനിന്നുള്ള അന്യായമായ ആരോപണം എല്ലാവരും അനുഭവിച്ചിട്ടുണ്ടാകാം.  വസ്തുതകളെക്കുറിച്ചോ നമ്മുടെ പ്രവൃത്തികൾക്കു പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചോ മറ്റൊരാൾ മനഃപൂർവമല്ലാതെ തെറ്റിദ്ധരിച്ചതുകൊണ്ടാകാം അത്.  അല്ലെങ്കിൽ, അതിനു പിന്നിൽ കൂടുതൽ ദുഷ്ടതയും ക്രൂരതയും ഉണ്ടായിരിക്കാം.  തെറ്റായി ആരോപിക്കപ്പെടുന്നത് തികച്ചും വേദനാജനകമാകാം; കൂടാതെ…