മുള്ളുമുടിയണിഞ്ഞ ക്രിസ്തു, ഡിർക്ക് വാൻ ബാബ്യൂറന്റെ രചന
ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ആകർഷകമായി തോന്നണമെന്നില്ല. ഇതൊക്കെ സഹിക്കാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ ഇവയെല്ലാം യേശു ഏറ്റവും തീവ്രമായ അളവിൽ സഹിച്ചുവെന്ന് നാം ഓർക്കണം. യേശു സന്തോഷവാനായിരുന്നോ? അവിടുത്തെ ആത്മാവ് സമാധാനത്തിലായിരുന്നോ? തീർച്ചയായും. നാം ദൈവസാന്നിധ്യത്തിൽ മുഴുകിയിരിക്കുകയാണെങ്കിൽ, ജീവിതത്തിലെ ഈ കുരിശുകൾക്കൊന്നും ആത്യന്തികമായി നമ്മെ ദോഷപ്പെടുത്താനാവില്ലെന്ന് ഇത് നമുക്കു വെളിപ്പെടുത്തുന്നു. തോട്ടത്തിൽ അതിവേദനയനുഭവിച്ച യേശുവിനെയും, അവിടുന്ന് സഹിച്ച പരിഹാസത്തെയും, പലരും അവിടുത്തെ തിരസ്കരിച്ചതിനെയും ഓർക്കുക. എന്നിട്ടും ഇവയ്ക്കെല്ലാമിടയിൽ അവിടുന്ന് ശാന്തമായ വിശ്രാന്തിയിൽ തുടർന്നു. നാം ദൈവസാന്നിധ്യത്തിൽ മുഴുകിക്കഴിയുന്നെങ്കിൽ, ഈ ലോകത്തിലെ ഒന്നിനും നമ്മെ അഗാധമായ സമാധാനത്തിൽനിന്ന് അകറ്റാനാവില്ല. ലോകത്തിലെ സകല സഹനത്തിനും പീഡനത്തിനും അധിക്ഷേപത്തിനും അപമാനത്തിനും ദൈവത്തിനു സമർപ്പിക്കപ്പെട്ട ഒരു ആത്മാവിന്മേൽ ആത്യന്തികമായി വിജയം നേടാനാവില്ല (കാണുക ഡയറി #1394).
നിങ്ങളുടെ സമാധാനം കവർന്നെടുക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ പൂർണരായിരുന്നെങ്കിൽ, ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. ഇത് അംഗീകരിക്കാൻ പ്രയാസമായിരിക്കാം; എങ്കിലും ഇത് സത്യമാണ്. നമ്മുടെ അസ്വസ്ഥതയുടെ ഉറവിടം എപ്പോഴും നമ്മുടെ ഉള്ളിലായിരിക്കുമ്പോഴും, അതിന്റെ കാരണമായി നാം എളുപ്പത്തിൽ മറ്റെന്തിനെയെങ്കിലും ചൂണ്ടിക്കാണിക്കുന്നു. കോപംപോലെ നാം മുറുകെപ്പിടിച്ചിരിക്കുന്ന ഒരു പാപമോ, വിശ്വാസമർപ്പിക്കുന്നതിലെ കുറവുപോലുള്ള ഒരു ഉപേക്ഷയുടെ പാപമോ ആണ് അതിനു കാരണം. നിങ്ങളുടെ അനുഭവം എന്തുതന്നെയായാലും, സ്വന്തം പാപത്തിൽത്തന്നെ ശ്രദ്ധയൂന്നി കുടുങ്ങിക്കിടക്കരുത്. കരുണാമയനായ നമ്മുടെ കർത്താവിലേക്കു മാത്രം കണ്ണുകൾ തിരിക്കുക. നിങ്ങൾ അവിടുത്തെ അനുവദിച്ചാൽ, എന്തിലൂടെയും കടന്നുപോകുമ്പോഴും തന്റെ സമാധാനത്തിൽ നിങ്ങളെ കാത്തുസൂക്ഷിക്കാൻ അവിടുത്തേക്കു കഴിയുമെന്ന് അറിയുക.
കർത്താവേ, എന്റെ ഉള്ളിലെ എല്ലാ ചിന്തകളുടെയും വികാരങ്ങളുടെയും ഭാവങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു. പോരാട്ടങ്ങൾ നിറഞ്ഞ ഈ ജീവിതത്തിലൂടെ ഞാൻ മുന്നോട്ടുപോകുമ്പോൾ എന്റെ ഹൃദയത്തിൽ നിശ്ചലതയും സമാധാനവും നിറയ്ക്കണമേ. മറ്റുള്ളവരുടെ പരുഷമായ പെരുമാറ്റം അനുഭവിക്കുമ്പോൾ, അങ്ങയുടെ കരുണയിൽ കൂടുതൽ ആശ്രയിക്കാനുള്ള അവസരമായി അതിനെ ഉപയോഗിക്കാൻ എന്നെ സഹായിക്കണമേ. എല്ലാ സാഹചര്യങ്ങളിലും അങ്ങയുടെ കൃപയുടെ കരങ്ങളിൽ പൊതിഞ്ഞു കഴിയാൻ എനിക്കാവുമെന്ന് ഞാനറിയുന്നു. പ്രിയ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. എന്നെ സംരക്ഷിക്കുകയും അങ്ങയുടെ ഹൃദയത്തോടു ചേർത്തുനിർത്തുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒക്ടോബർ 9 – ഇന്നത്തെ വിശുദ്ധർ:
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ (ഇംഗ്ലണ്ടിലും വെയിൽസിലും അനുസ്മരണം)
മെത്രാനായ വിശുദ്ധ ഡെനിസും സഹരക്തസാക്ഷികളും—ഐച്ഛിക അനുസ്മരണം
പുരോഹിതനായ വിശുദ്ധ ജോൺ ലെയൊനാർദി—ഐച്ഛിക അനുസ്മരണം
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.
ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ആഴങ്ങൾ തേടി
ഇഗ്നേഷ്യൻ പാഠങ്ങളും ധ്യാനങ്ങളും
ആരാധനാക്രമവത്സരമനുസരിച്ച് ക്രമീകരിച്ചത്




