മലയാളം

വിചിന്തനം 76: അന്യായമായ ആരോപണങ്ങൾ

ജെയിംസ് ടിസോയുടെ ‘നല്ല കള്ളനു നൽകിയ പാപമോചനം’, ബ്രൂക്ലിൻ മ്യൂസിയം മുഖേന

വീഡിയോ

ഒരുപക്ഷേ, മറ്റൊരാളിൽനിന്നുള്ള അന്യായമായ ആരോപണം എല്ലാവരും അനുഭവിച്ചിട്ടുണ്ടാകാം.  വസ്തുതകളെക്കുറിച്ചോ നമ്മുടെ പ്രവൃത്തികൾക്കു പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചോ മറ്റൊരാൾ മനഃപൂർവമല്ലാതെ തെറ്റിദ്ധരിച്ചതുകൊണ്ടാകാം അത്.  അല്ലെങ്കിൽ, അതിനു പിന്നിൽ കൂടുതൽ ദുഷ്ടതയും ക്രൂരതയും ഉണ്ടായിരിക്കാം.  തെറ്റായി ആരോപിക്കപ്പെടുന്നത് തികച്ചും വേദനാജനകമാകാം; കോപത്തോടെയും സ്വയം ന്യായീകരിച്ചുകൊണ്ടും പ്രതികരിക്കാൻ അതു മിക്കവാറും നമ്മെ പ്രലോഭിപ്പിക്കുകയും ചെയ്യും.  എന്നാൽ ഇത്തരം അസംബന്ധങ്ങളോടുള്ള ഉചിതമായ പ്രതികരണം എന്താണ്?  ദൈവത്തിന്റെ മനസ്സിൽ യാതൊരു വിലയുമില്ലാത്ത നിസ്സാരവാക്കുകളുടെ പേരിൽ നാം തളർന്നുപോകണമോ?  നമ്മുടെ പ്രതികരണം കരുണയുടേതായിരിക്കണം.  പീഡനങ്ങളുടെ നടുവിലും കരുണ (കാണുക ഡയറി #289).

നിങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരു അനീതി അനുഭവിച്ചിട്ടുണ്ടോ?  മറ്റുള്ളവർ നിങ്ങളെക്കുറിച്ച് ദുഷിച്ചു സംസാരിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്തിട്ടുണ്ടോ?  ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നു ചിന്തിക്കുക.  നമ്മുടെ കർത്താവ് ചെയ്തതുപോലെ ഈ ആരോപണങ്ങൾ ഏറ്റുവാങ്ങാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?  നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാൻ കഴിയുമോ?  ആരും ക്ഷമ ചോദിച്ചില്ലെങ്കിലും ക്ഷമിക്കാൻ കഴിയുമോ?  ഈ പാതയിലൂടെ നടക്കാൻ സ്വയം സമർപ്പിക്കുക; കാരണം, ദൈവകരുണയുടെ പാത തിരഞ്ഞെടുത്തതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കുകയില്ല.

“പിതാവേ, ഇവരോടു ക്ഷമിക്കണമേ; തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.”  കുരിശിൽനിന്ന് അങ്ങ് അരുളിച്ചെയ്ത പരിപൂർണമായ കരുണാവചനങ്ങളായിരുന്നു ഇവ.  ക്രൂരമായ പീഡനങ്ങളുടെ നടുവിലും അങ്ങ് ക്ഷമിച്ചു.  പ്രിയ ഈശോയേ, അങ്ങയുടെ മാതൃക അനുകരിക്കാനും മറ്റൊരാളുടെ ആരോപണങ്ങളോ ദുഷ്ടതയോ പീഡനമോ എന്നെ അങ്ങയിൽനിന്ന് അകറ്റാൻ ഒരിക്കലും അനുവദിക്കാതിരിക്കാനും എന്നെ സഹായിക്കണമേ.  എല്ലായ്‌പോഴും അങ്ങയുടെ ദൈവകരുണയുടെ ഉപകരണമാക്കി എന്നെ മാറ്റണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തിനാലാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

മാർച്ച് 17 – വിശുദ്ധ പാട്രിക്, മെത്രാൻ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ