മലയാളം

വിചിന്തനം 334: ആത്മാക്കളെ സേവിക്കുക

ബാർത്തലോമെ എസ്തെബാൻ മുറിയ്യോ, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മറ്റുള്ളവരെ സേവിക്കാനുള്ള കഴിവ്. പലവിധത്തിൽ, പ്രത്യേകിച്ച് നമ്മുടെ സവിശേഷമായ ദൈവവിളിക്ക് അനുസൃതമായി, നാം അവരെ സേവിക്കുന്നു. എന്നാൽ ഒരു വ്യക്തിക്കു നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം ദൈവകരുണയുടെ ശുശ്രൂഷകരായി, ആ വ്യക്തിയെ സ്വർഗത്തിന്റെ മഹിമകളിലേക്ക് നയിക്കുക എന്നതാണ്. ദൈവത്തോടുള്ള സ്നേഹത്തിൽ വളരാൻ എണ്ണമറ്റ ആത്മാക്കൾക്കു നിങ്ങൾ പ്രചോദനം നൽകിയിട്ടുണ്ടെന്ന അറിവോടെ സ്വർഗത്തിൽ ആയിരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് സങ്കല്പിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലും വിശേഷാവകാശങ്ങളിലും ഒന്നായി ഇതിനെ കാണുക (കാണുക ഡയറി #1622).

നമ്മുടെ ദൈവത്തിന്റെ സത്യവും സ്നേഹവും അനുകമ്പയും മറ്റുള്ളവർക്കു പകർന്നുനൽകാൻ നിങ്ങൾ എത്രമാത്രം ഉത്സുകരാണ്? ഇത് എത്ര വലിയൊരു ബഹുമതിയാണെന്നും എത്ര വലിയ അന്തസ്സാണ് ഇതു നൽകുന്നതെന്നും നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നായി ഇതിനെ സ്വീകരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഒരിക്കലും സംശയിക്കരുത്. നിങ്ങളുടെ സർവസ്വവുംകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിനാണ് ഒന്നാം സ്ഥാനം; എന്നാൽ മറ്റുള്ളവരെ സേവിക്കുന്നതും രക്ഷയുടെ പാതയിൽ അവരെ സഹായിക്കുന്നതും അതിനു തൊട്ടുപിന്നിൽത്തന്നെയാണ്. കരുണയുടെ മഹനീയമായ ഈ പ്രവൃത്തിക്കായി ഇന്ന് സ്വയം സമർപ്പിക്കുക. അങ്ങനെ ചെയ്തതിൽ നിങ്ങൾ നിത്യതയോളം നന്ദിയുള്ളവരായിരിക്കും.

കർത്താവേ, പൂർണഹൃദയത്തോടെ മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹവും മനസ്സും എനിക്കു നൽകണമേ. അവരെ സ്നേഹിക്കാനും അവരുടെ ജീവിതങ്ങളിലേക്ക് അങ്ങയുടെ കരുണയും അനുകമ്പയും എത്തിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്റെ ജീവിതത്തിലൂടെ അങ്ങ് അവർക്കു നൽകുന്ന കൃപയാൽ അനേകം ആത്മാക്കളെ അങ്ങേക്കായി നേടാൻ ഇടയാകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

താങ്ക്സ്ഗിവിങ് ദിനത്തോടനുബന്ധിച്ച് ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമോ?

അമലോത്ഭവ മാതാവിനോടുള്ള നൊവേന
നവംബർ 29-ഡിസംബർ 7

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
വിശുദ്ധ അന്ത്രയോസിന്റെ തിരുനാളായ നവംബർ 30 മുതൽ ക്രിസ്മസ് തലേന്നു വരെ ദിവസവും 15 തവണ വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന പ്രാർഥന ചൊല്ലുന്നതാണ് പരമ്പരാഗത രീതി

ആഗമനകാല വിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ