മലയാളം

ധ്യാനചിന്ത 337: മറ്റുള്ളവരുടെ ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കുക

ഡൽവിച്ച് ചിത്രശാല, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

അസ്വസ്ഥരോ വിഷമിക്കുന്നവരോ ആകുലപ്പെടുന്നവരോ ആയ ആളുകളെ ജീവിതത്തിൽ ഇടയ്ക്കിടെ നാം കണ്ടുമുട്ടുമെന്നത് ഏറെക്കുറെ ഉറപ്പാണ്.  അവർ ഏതെങ്കിലും കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിച്ചുകൊണ്ടിരിക്കാം; അവരുടെ ചിന്തകൾ ഒരുപരിധിവരെ യുക്തിരഹിതവുമായിരിക്കാം.  കരുണ കാണിക്കാൻ കൃപ നിറഞ്ഞ എത്ര നല്ല അവസരമാണിത്!  ജീവിതത്തിൽ ഉത്കണ്ഠയും ആകുലതയും ഉണ്ടാകും; എന്നാൽ അവ നമ്മെയും വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്.  നാം നമ്മുടെ സമാധാനം കാത്തുസൂക്ഷിക്കുകയും സാഹചര്യത്തിന്റെ ഭാരം ലഘൂകരിക്കുകയും, പ്രത്യേകിച്ച് ഈ ഭാരവുമായി മല്ലിടുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും വേണം (കാണുക ഡയറി #1636).

മറ്റൊരാളുടെ അമിതമായ ആകുലതകളോ ഉത്കണ്ഠകളോ നേരിടുമ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?  ഇത് അവർക്ക് വലിയൊരു ഭാരവും കടുത്ത മാനസിക സമ്മർദത്തിന് കാരണവുമാണ്.  ഈ അവസ്ഥയിലുള്ളവരെ നിങ്ങൾ എങ്ങനെയാണ് സമീപിക്കുന്നതെന്ന് ചിന്തിക്കുക.  ആകുലമായ അവരുടെ മനസ്സുകൾക്കും ഉത്കണ്ഠ നിറഞ്ഞ ഹൃദയങ്ങൾക്കും സമാധാനം പകരാൻ നിങ്ങളെ ഉപകരണമാക്കാൻ കർത്താവ് ആഗ്രഹിക്കുന്നുവെന്ന് അറിയുക.  ഈ കാരുണ്യപ്രവൃത്തിക്കായി സ്വയം സമർപ്പിക്കുക; കർത്താവ് അവരെ അനുഗ്രഹിക്കും.

കർത്താവേ, അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമായി എന്നെ മാറ്റണമേ.  സമാധാനമില്ലാതെ ഉത്കണ്ഠയിൽ കഴിയുന്നവരെ കണ്ടുമുട്ടുമ്പോൾ, അവരെ അനുകമ്പയോടും സ്നേഹത്തോടുംകൂടെ നോക്കാൻ എന്നെ സഹായിക്കണമേ.  ഈ ആത്മാക്കൾക്ക് അങ്ങയുടെ കരുണ ആവശ്യമാണെന്നും അത് പകർന്നുകൊടുക്കാൻ അയയ്ക്കപ്പെട്ടയാളാണ് ഞാനെന്നും മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

താങ്ക്സ്ഗിവിങ് ദിനത്തോടനുബന്ധിച്ച് ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമോ?

അമലോത്ഭവ നൊവേന
നവംബർ 29 – ഡിസംബർ 7

ആഗമനകാല പ്രാർഥനകളും വിചിന്തനങ്ങളും

ഡിസംബർ 3 – പുരോഹിതനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ അനുസ്മരണം

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസവും 15 തവണ ചൊല്ലുന്നു.

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ