ചിത്രം ലഭിച്ചത്: Pixabay.
ഭൗമികസമ്പത്തുകൾ നാം എത്രയധികം ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ സകല നിധികളും നിങ്ങൾക്കു മാത്രമായി ലഭിച്ചാലും, നിങ്ങളുടെ ഹൃദയത്തിലെ ആകാംക്ഷ ശമിപ്പിക്കാൻ അതിനു കഴിയില്ല. നിങ്ങളുടെ ഉള്ളിലെ ശൂന്യത നിറയ്ക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ: കർത്താവും അവിടുത്തെ വിശുദ്ധ തിരുഹിതവും. മറ്റൊന്നിനും അതു സാധിക്കില്ല. എന്നിട്ടും, കടന്നുപോകുന്ന വസ്തുക്കൾ കൂടുതൽ കൂടുതൽ നേടാൻ നാം പലപ്പോഴും എത്രയേറെ കഠിനാധ്വാനം ചെയ്യുന്നു (കാണുക ഡയറി #1632).
നിങ്ങൾക്ക് സമൃദ്ധമായ സമ്പത്ത് ലഭിച്ചുവെന്ന് സങ്കൽപ്പിക്കാൻ ഇന്ന് അൽപസമയം ചെലവഴിക്കുക. അത് നിങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കും? അത് നിങ്ങളെ സന്തുഷ്ടരാക്കുമോ? ഒരുപക്ഷേ അത് രസകരവും താൽപര്യജനകവും ആവേശകരവും വിനോദപ്രദവുമായിരിക്കാം…കുറച്ചുകാലത്തേക്കെങ്കിലും. എന്നാൽ ദൈവത്തിനല്ലാതെ മറ്റൊന്നിനും നിങ്ങളുടെ ഹൃദയത്തിലെ ശൂന്യത നിറയ്ക്കാനാവില്ല എന്നതാണ് സത്യം. അതെ, നിറയ്ക്കപ്പെടേണ്ട ഒരു ശൂന്യതയുണ്ട്. നിങ്ങൾ അത് അനുഭവിക്കുകയും അത് നിറയ്ക്കാൻ എപ്പോഴും ശ്രമിക്കുകയും ചെയ്യുന്നു. ദൈവത്താലും അവിടുത്തെ കരുണയാലും അത് നിറയ്ക്കുക. ഇത്രയും നാൾ നിങ്ങൾ ആഗ്രഹിച്ചിരുന്നത് സൗജന്യമായി സ്വീകരിക്കാവുന്നതാണെന്ന് നിങ്ങൾ കണ്ടെത്തും.
കർത്താവേ, അങ്ങാണ് എന്റെ സമ്പത്തും ഐശ്വര്യവും. ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നതെല്ലാം അങ്ങായിത്തീരണം. ഈ സത്യം വിശ്വസിക്കാനും എന്റെ എല്ലാ ആകാംക്ഷകളുടെയും പൂർത്തീകരണമായി അങ്ങയെ തിരഞ്ഞെടുക്കാനും എനിക്ക് കൃപ നൽകണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
താങ്ക്സ്ഗിവിങ് ദിനത്തോടനുബന്ധിച്ച് ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമോ?
അമലോത്ഭവ നൊവേന
നവംബർ 29 – ഡിസംബർ 7
വിശുദ്ധ അന്ത്രയോസിന്റെ തിരുപ്പിറവി നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ തിരുപ്പിറവിയുടെ തലേന്നുവരെ ദിവസവും 15 പ്രാവശ്യം ചൊല്ലുന്നു.
വിശുദ്ധ അന്ത്രയോസിന്റെ തിരുപ്പിറവി നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ തിരുപ്പിറവിയുടെ തലേന്നുവരെ ദിവസവും 15 പ്രാവശ്യം ചൊല്ലുന്നു.
ഞങ്ങളുടെ ആഗമനകാല സഹായവിഭവങ്ങളെല്ലാം കാണുക
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




