ലെലിയോ ഓർസി, CC0, Wikimedia Commons വഴി
പ്രലോഭകനായ സാത്താൻ യഥാർഥത്തിൽ ഉണ്ട്; എന്നാൽ അവനെ ഭയപ്പെടേണ്ടതില്ല. നിങ്ങൾ അവനു യാതൊരു ശ്രദ്ധയും കൊടുക്കരുത്. അവന്റെ ആശയങ്ങളുമായി ഇടപെടരുത്. അവനുമായി വിലപേശരുത്. പ്രലോഭനങ്ങളെ നേരിടുമ്പോൾ നിങ്ങൾക്ക് ധൈര്യവും ദൈവത്തിന്റെ കരുണയിൽ വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ച് ജിജ്ഞാസ പുലർത്തരുത്, അവയെക്കുറിച്ച് സംസാരിക്കരുത്, മോശമായി പെരുമാറപ്പെടുമ്പോൾ അസ്വസ്ഥരാകരുത്, പരാതിപ്പെടരുത്. ആശയക്കുഴപ്പത്തിലാകുമ്പോൾ മറ്റുള്ളവരിൽനിന്ന് വിവേകപൂർണമായ ഉപദേശം തേടുക; അവരുടെ ഉപദേശം നിങ്ങൾക്ക് സമാധാനം നൽകുന്നതും കർത്താവിൽനിന്നുള്ളതുമാണെങ്കിൽ അത് ശ്രവിക്കുക. ഉറച്ച ബോധ്യങ്ങൾ പുലർത്തുക; ഈ ലോകത്തിലെ പോരാട്ടങ്ങളെക്കുറിച്ച് ആകുലപ്പെടരുത്. നിങ്ങളുടെ മനസ്സും ഹൃദയവും ഈശോയിൽ ഉറപ്പിച്ചുനിർത്തുകയും നിങ്ങളെ സംരക്ഷിക്കാൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുക (കാണുക ഡയറി #1760).
ദുഷ്ടന്റെ പീഡനം അനുഭവപ്പെടുമ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? നിങ്ങളുടെ വികാരങ്ങൾ നിങ്ങളെ കീഴടക്കാനും കോപത്തിലേക്കും നിരാശയിലേക്കും സംശയത്തിലേക്കും നയിക്കാനും നിങ്ങൾ അനുവദിക്കുന്നുണ്ടോ? ഉള്ളിൽ ആത്മീയ പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോൾ ഒരു പ്രതിരോധമാർഗമുണ്ട്. പ്രലോഭനങ്ങളിലേക്കോ തിന്മകളിലേക്കോ അല്ല, ഈശോയിലേക്ക് നിങ്ങളുടെ ദൃഷ്ടി തിരിക്കുക. അവിടുത്തെ സമാധാനം തേടുകയും അവിടുത്തെ കരുണയിൽ അഭയം പ്രാപിക്കുകയും ചെയ്യുക. എത്ര നന്നായി നിങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് വിചിന്തനം ചെയ്യുക. നിങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കിൽ, പ്രാർഥിക്കാനും വീണ്ടും പ്രാർഥിക്കാനും ഇനിയും കൂടുതൽ പ്രാർഥിക്കാനും നിശ്ചയിക്കുക.
കർത്താവേ, അങ്ങേയ്ക്കു മാത്രമേ ദുഷ്ടന്റെ പ്രലോഭനങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കഴിയൂ. എന്റെ ദൃഷ്ടി അങ്ങയിൽ ഉറപ്പിച്ചുനിർത്താനും അങ്ങയുടെ സമൃദ്ധമായ കരുണയിൽ ആശ്രയിക്കാനും എനിക്ക് കൃപ നൽകണമേ. പ്രതികൂലസമയങ്ങളിൽ അങ്ങയുടെ സമാധാനവും എനിക്ക് സഹിക്കേണ്ടിവരുന്ന എല്ലാറ്റിനെയും നേരിടാനുള്ള ധൈര്യവും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ചിന്തിക്കാമോ?
ഡിസംബർ 26, 2025 – പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസ്—തിരുനാൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




