ജാൻ വാൻ ഡെൻ ഹൂക്കെ, പൊതുസഞ്ചയത്തിൽ, Wikimedia Commons വഴി
ദിവ്യകാരുണ്യസ്വീകരണത്തെക്കാൾ വലിയൊരു ദാനം ഈ ലോകത്തിലില്ല. എന്നിട്ടും എത്രയോ തവണ ചിതറിയതും ശ്രദ്ധയില്ലാത്തതുമായ ഹൃദയത്തോടെയാണ് നാം ഈ കൂദാശയെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള അശ്രദ്ധയെ അതിജീവിക്കാൻ, ദിവ്യകാരുണ്യസ്വീകരണത്തിന്റെ യാഥാർഥ്യത്തെക്കുറിച്ചുള്ള അഗാധമായ സത്യങ്ങൾ ആദ്യം നിങ്ങളുടെ മനസ്സിൽ പൂർണ്ണമായി ബോധ്യപ്പെടണം. ദൈവം അവിടെ പൂർണ്ണമായി, മറഞ്ഞിരിക്കുന്ന രൂപത്തിൽ സന്നിഹിതനാണെന്നും, ഏറ്റവും ആഴമായ വിധത്തിൽ നിങ്ങളോട് ഒന്നാകാൻ അവിടുന്ന് വരുന്നുവെന്നുമുള്ള യാഥാർഥ്യത്തിനു മുന്നിൽ ആഴമായ വിശ്വാസത്തോടെ നിങ്ങൾ കീഴടങ്ങണം. രണ്ടാമതായി, ഇപ്രകാരം വിശ്വസിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിലേക്കു മാത്രമല്ല, നിങ്ങളുടെ അസ്തിത്വത്തിന്റെ എല്ലാ തലങ്ങളിലേക്കും അവിടുത്തെ സ്വീകരിക്കാൻ നിങ്ങളുടെ ഇച്ഛാശക്തിയാൽ തീരുമാനമെടുക്കണം. വിശ്വസിക്കുക, തുടർന്ന് തിരഞ്ഞെടുക്കുക; അപ്പോൾ, യോഗ്യതയോടെയുള്ള നിങ്ങളുടെ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ കരുണയുടെ കർത്താവ് നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും (കാണുക ഡയറി #1676).
നമ്മുടെ കർത്താവിനെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കാനായി നിങ്ങൾ മുന്നോട്ടുചെന്ന കഴിഞ്ഞ ഏതാനും അവസരങ്ങളെക്കുറിച്ച് ചിന്തിക്കുക. ആ സമയത്ത് നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയത് എന്തായിരുന്നു? ആ നിമിഷങ്ങളിൽ നിങ്ങളുടെ ഹൃദയം എവിടെയായിരുന്നു? ഈ അതിവിലയേറിയ ദാനത്തിലൂടെ ദൈവം നിങ്ങളുടെ അടുത്തേക്കു വരുമ്പോൾ അവിടുന്നിലുള്ള നിങ്ങളുടെ പൂർണ്ണമായ ആശ്രയം പുതുക്കുക. അടുത്ത തവണ ഈ സൗഭാഗ്യം ലഭിക്കുമ്പോൾ അവിടുത്തെ കൂടുതൽ യോഗ്യതയോടെ സ്വീകരിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക.
കർത്താവേ, ദിവ്യകാരുണ്യത്തിൽ അങ്ങ് എന്റെ അടുത്തേക്കു വരുമ്പോൾ അങ്ങയോടുള്ള എന്റെ സ്നേഹം പുതുക്കണമേ. ഈ വിലയേറിയ ദാനത്തിൽ അങ്ങ് എന്റെ അടുത്തേക്കു വരുമ്പോൾ അങ്ങയെ മനസ്സിലാക്കാനും എന്റെ ഇച്ഛാശക്തി മുഴുവനും ഉപയോഗിച്ച് അങ്ങയെ തിരഞ്ഞെടുക്കാനും എനിക്കു കഴിയുമാറാകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധ – സിറാക്കൂസിലെ വിശുദ്ധ ലൂസിയ, കന്യകയും രക്തസാക്ഷിയും—ഓർമ്മ
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




