ലോസ് ആഞ്ചലസ് കൗണ്ടി കലാമ്യൂസിയം, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി
മറ്റുള്ളവരുടെ ജീവിതത്തിലെ ദൈവദാനങ്ങൾ തിരിച്ചറിയുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് അവരോടു ചെയ്യാവുന്ന ഒരു കാരുണ്യപ്രവൃത്തിയാണ്. ദുഃഖകരമെന്നു പറയട്ടെ, മറ്റുള്ളവരുടെ സ്വാഭാവിക കഴിവുകളോ അവരുടെ ജീവിതത്തിലെ ദൈവകൃപയോ കാണുമ്പോൾ, അവരോട് അസൂയയോ ഈർഷ്യയോ തോന്നാനുള്ള പ്രലോഭനം പലപ്പോഴും ഉണ്ടാകാം. എന്നാൽ വിനയത്തോടെ അവരെ നോക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, അവരിൽ ദൈവം പ്രവർത്തിക്കുന്നത് കാണാൻ നിങ്ങളുടെ ഹൃദയം പ്രചോദിതമാകും. അവരുടെ സ്വാഭാവിക ദാനങ്ങളെ, അവരുടെ ആത്മാക്കളെ സൃഷ്ടിച്ചപ്പോൾ ദൈവം നൽകിയ ദാനങ്ങളായും, അവരുടെ അതിസ്വാഭാവിക ദാനങ്ങളെ, ദൈവം തന്റെ കൃപയാൽ നൽകിയ ദാനങ്ങളായും നിങ്ങൾ കാണും. ദൈവത്തിന്റെ എല്ലാ മക്കളിലും സജീവമായിരിക്കുന്ന അവിടുത്തെ നന്മയിൽ ആനന്ദിക്കാൻ ശ്രമിക്കുക. അങ്ങനെ അവരുടെ ജീവിതത്തിലും നിങ്ങളുടെ ജീവിതത്തിലും ആ ദാനങ്ങൾ വർധിക്കാൻ നിങ്ങൾ ഇടയാക്കും (കാണുക ഡയറി #1671).
മറ്റൊരാളിൽ സ്വാഭാവികമായ ഒരു കഴിവോ അതിസ്വാഭാവികമായ ഒരു കൃപയോ കാണുമ്പോൾ നിങ്ങളുടെ ആദ്യ പ്രതികരണം എന്താണ്? നിങ്ങൾക്ക് അസൂയയോ ഈർഷ്യയോ തോന്നുന്നുണ്ടോ? അതോ ദൈവം പ്രവർത്തിക്കുന്നത് കാണാൻ ഭാഗ്യം ലഭിച്ചതിൽ നിങ്ങൾ ആനന്ദിക്കുന്നുണ്ടോ? ഇന്ന് ഈ ചോദ്യത്തെക്കുറിച്ച് സത്യസന്ധമായി വിചിന്തനം ചെയ്യുക. ആനന്ദിക്കാനുള്ള മനോഭാവം തേടുക; അങ്ങനെ നിങ്ങളുടെ ജീവിതത്തിലും അവരുടെ ജീവിതത്തിലും കർത്താവ് കൂടുതൽ അനുഗ്രഹങ്ങൾ ചൊരിയും.
കർത്താവേ, അങ്ങയുടെ എല്ലാ മക്കളിലും അങ്ങ് പ്രവർത്തിക്കുന്നതിനെപ്രതി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ കരവും അതിരില്ലാത്ത ദാനങ്ങളും കാണുമ്പോൾ, എല്ലാവർക്കും അങ്ങ് നൽകുന്ന നന്മകളിൽ ആനന്ദിക്കാൻ കഴിയേണ്ടതിന് സന്തോഷപൂർണമായ ഒരു ഹൃദയത്തിന്റെ കൃപ എനിക്കു നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഡിസംബർ 12 – ഗ്വാഡലൂപ്പെ മാതാവ്—യുഎസ്എയിലെ തിരുനാൾ
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
മികച്ച ഒരു ക്രിസ്മസ് സമ്മാനം!
ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ





