ജസ്റ്റസ് വാൻ ഗെന്റ് വരച്ച ‘വിശുദ്ധ കുർബാനയുടെ സ്ഥാപനം’
ചിലപ്പോൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നമുക്കു താൽപര്യം തോന്നാതിരിക്കാം; അല്ലെങ്കിൽ പരിശുദ്ധ കുർബാനയെ സമീപിക്കുമ്പോൾ നമ്മുടെ മനസ്സ് ഏറെ പതറിപ്പോയേക്കാം. അത്തരം സാഹചര്യത്തിൽ നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് വിശുദ്ധമായ അനുസരണത്തിൽ ജീവിക്കുക എന്നതായിരിക്കാം. എല്ലാ ഞായറാഴ്ചകളിലും എല്ലാ വിശുദ്ധ തിരുനാൾദിനങ്ങളിലും നിങ്ങൾ ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു; കാരണം, അത് നിങ്ങൾക്ക് ആവശ്യമാണെന്ന് അവിടുന്ന് അറിയുന്നു. സന്തോഷം പ്രാപിക്കാൻ സ്വർഗത്തിൽനിന്നുള്ള ഈ ആഹാരം നിങ്ങൾക്ക് ആവശ്യമാണെന്ന് അവിടുന്ന് അറിയുന്നു. അവിടുന്ന് സ്വയം സൗജന്യമായും പൂർണമായും നിങ്ങൾക്കു നൽകുന്ന ദാനമാണത്. നിങ്ങളുടെതന്നെ നന്മയ്ക്കായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവിടുന്ന് നിങ്ങളോടു കൽപിക്കുന്നു (കാണുക: ഡയറി #105).
വിശുദ്ധ കുർബാനയെന്ന ദാനത്തോടുള്ള നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ വിശ്വസ്തതയോടെ അതിൽ പങ്കെടുക്കുന്നുണ്ടോ? അതായത്, മുടക്കം വരുത്താതെ പങ്കെടുക്കുന്നുണ്ടോ? നമ്മുടെ കർത്താവിന്റെ കൽപന നിങ്ങൾ പൂർണമായി അനുസരിക്കുന്നുണ്ടോ? വിശുദ്ധ കുർബാനയിൽ സന്നിഹിതരായിരിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് അതിൽ പങ്കുചേരുന്നത്? അവിടുത്തെ നിങ്ങളുടെ ആത്മാവിലേക്കു ക്ഷണിച്ചുകൊണ്ട് നിങ്ങൾ പ്രാർഥിക്കുകയും അവിടുത്തെ അന്വേഷിക്കുകയും ചെയ്യുന്നുണ്ടോ? ദിവ്യകാരുണ്യം സ്വീകരിച്ചശേഷം നിങ്ങൾ മുട്ടുകുത്തി ആത്മാർഥമായി പ്രാർഥിക്കുന്നുണ്ടോ? ഈ വിശുദ്ധ ദാനത്തിന് എത്ര നന്ദി പറഞ്ഞാലും നമുക്കു മതിയാകില്ല. നിങ്ങളുടെ അടുത്ത ദിവ്യകാരുണ്യസ്വീകരണം നിങ്ങളെ വിശുദ്ധിയുടെ പാതയിലേക്കു നയിക്കുന്ന ഒന്നാക്കുക.
കർത്താവേ, ദിവ്യകാരുണ്യസ്വീകരണമെന്ന ഈ അമൂല്യദാനത്തിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഇത്രയും ഉറ്റതും പൂർണവുമായ രീതിയിൽ എന്റെ അടുക്കലേക്കു വരുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയെ വിശ്വസ്തതയോടെ സ്വീകരിക്കണമെന്ന അങ്ങയുടെ കൽപന എപ്പോഴും അനുസരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെ സ്വീകരിക്കാനുള്ള ഭാഗ്യം ലഭിക്കുമ്പോഴെല്ലാം അങ്ങയുടെ ദിവ്യസാന്നിധ്യത്തിൽ പൂർണമായി ശ്രദ്ധ പതിപ്പിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഫെബ്രുവരി 14: സന്യാസിയായ വിശുദ്ധ സിറിൽ, മെത്രാനായ വിശുദ്ധ മെത്തോഡിയസ്—ഓർമ്മ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




