മലയാളം

ധ്യാനചിന്ത 356: നിങ്ങളുടെ ഹൃദയമിടിപ്പ്

ചിത്രം: pixabay വഴി

വീഡിയോ

ജീവിതത്തിൽ ആവേശം അനുഭവപ്പെടുമ്പോൾ നിങ്ങളുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങുന്നു. ഇതൊരു സ്വാഭാവിക പ്രതികരണമാണ്. അതിനാൽ, നിങ്ങളുടെ ഹൃദയം എപ്പോഴെങ്കിലും ദൈവത്തിനായി തുടിക്കുന്നുണ്ടോ എന്നു ചിന്തിക്കുന്നത് നല്ലതാണ്. ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള വിശുദ്ധമായ വിസ്മയത്തിൽ മുഴുകാൻ നിങ്ങൾ സ്വയം അനുവദിക്കുന്നുണ്ടോ? ദൈവം നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെക്കുറിച്ച് നിങ്ങൾ ആവേശഭരിതരാകുന്നുണ്ടോ? അങ്ങനെയെങ്കിൽ, അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും മഹത്തായ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ നിങ്ങളുടെ ഹൃദയം വേഗത്തിൽ മിടിക്കുന്നതായി എപ്പോഴെങ്കിലും അനുഭവപ്പെടുന്നുണ്ടോ? മഹത്വപൂർണ്ണനായ നമ്മുടെ ദൈവത്തിന്റെ പ്രതാപത്തോടും തേജസ്സോടും നിങ്ങളുടെ അസ്തിത്വം മുഴുവനും പ്രതികരിക്കണം (കാണുക: ഡയറി #1728).

ഇന്ന് ഈ ലളിതമായ ആത്മപരിശോധന നടത്തിനോക്കൂ. ദൈവത്തെയും അവിടുത്തെ തിരുഹിതത്തെയും ഓർത്ത് നിങ്ങൾ അവസാനമായി യഥാർത്ഥ ആവേശം അനുഭവിച്ച സന്ദർഭത്തെക്കുറിച്ച് ചിന്തിക്കുക. ഹൃദയംപോലും വേഗത്തിൽ മിടിക്കാൻ തുടങ്ങുംവിധം ആ ആവേശം നിങ്ങളെ ആഴത്തിൽ സ്പർശിച്ചിരുന്നോ? ഇത് നിങ്ങളുടെ ജീവിതത്തിലെ ദൈവസാന്നിധ്യത്തിന്റെ തെറ്റുപറ്റാത്ത ഒരു അടയാളമല്ലായിരിക്കാം. എങ്കിലും, നിങ്ങൾ തിരിച്ചറിയുന്നതിലുമേറെ കാര്യങ്ങൾ ഇത് വെളിപ്പെടുത്തിയേക്കാം.

കർത്താവേ, എന്റെ ഹൃദയം ഓരോ ദിവസവും അങ്ങേക്കായി തുടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ പരിപൂർണ്ണ മഹത്വത്തിന്റെ ആനന്ദവും ആവേശവും ഞാൻ അനുഭവിക്കട്ടെ. എന്റെ മനസ്സുകൊണ്ടും ആത്മാവുകൊണ്ടും ശരീരംകൊണ്ടുപോലും അങ്ങയുടെ തിരുഹിതത്തിന്റെ പൂർത്തീകരണം ഞാൻ ആഗ്രഹിക്കട്ടെ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അതിയായ തീക്ഷ്ണതയോടും സ്നേഹത്തോടുംകൂടെ എന്റെ ഹൃദയം അങ്ങേക്കായി തുടിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാലത്തിലെ ‘ഓ’ പ്രതിഗീതങ്ങൾ
ഡിസംബർ 17–23

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.

ആഗമനകാല വിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ