റെംബ്രാന്റ്, പൊതുസഞ്ചയത്തിൽ, വിക്കിമീഡിയ കോമൺസ് വഴി
ചിലർ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിൽ വളരെ മിടുക്കരാണ്. അവരെക്കുറിച്ച് നിരന്തരം അഭിപ്രായങ്ങൾ പറയുകയും വിധിക്കുകയും ചെയ്യുന്ന ഇവർ, എല്ലാം മനസ്സിലാക്കിയവരെപ്പോലെ യാതൊരു മടിയുമില്ലാതെ സംസാരിക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലെ ആകരുത്. മറ്റുള്ളവരുടെ പ്രവൃത്തികളിൽ മനസ്സും നാവും വ്യാപൃതമായിരിക്കുന്നവർക്ക്, തങ്ങൾ ആരാണെന്നു കണ്ടെത്താനായി സ്വന്തം ആത്മാവിലേക്കു നോക്കാൻ സമയം വളരെ കുറവായിരിക്കും (കാണുക: ഡയറി #1717).
വ്യർഥസംസാരം ഒഴിവാക്കാൻ നിങ്ങൾക്ക് പ്രയാസമുണ്ടോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരെക്കുറിച്ച് പതിവായി യാതൊരു മടിയുമില്ലാതെ സംസാരിക്കുകയും അവരെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും വിധിക്കുകയും ചെയ്യുമ്പോൾത്തന്നെ, സ്വന്തം ആത്മാവിനെ സത്യസന്ധമായി വിലയിരുത്താൻ നിങ്ങൾ വീഴ്ച വരുത്തുന്നുണ്ടോ? ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, അത് സമ്മതിക്കുക പ്രയാസമായിരിക്കാം. എന്നാൽ നിങ്ങൾ ഇങ്ങനെയാണെങ്കിൽ, ഇവിടെ, ഇപ്പോൾത്തന്നെ അത് സമ്മതിക്കുക. ഈ പോരാട്ടത്തെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടെന്ന് നമ്മുടെ കർത്താവിനോടു പറയുകയും സഹായത്തിനായി അവിടുത്തെ കരുണ തേടുകയും ചെയ്യുക. അവിടുന്ന് നിങ്ങളെ സഹായിക്കും; എന്നാൽ നിങ്ങളുടെ പോരാട്ടത്തെക്കുറിച്ച് നിങ്ങൾ സത്യസന്ധരാണെങ്കിൽ മാത്രം.
കർത്താവേ, മറ്റുള്ളവരെക്കുറിച്ച് വ്യർഥമായി സംസാരിക്കുകയും അവരെ വിധിക്കുകയും ചെയ്യുന്ന എന്റെ പ്രവണതയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. പകരം, യഥാർഥമായ ആന്തരിക ഏകാഗ്രതയുള്ളവനാകാനും എന്റെ സ്വന്തം ജീവിതത്തെയും പാപത്തെയും കുറിച്ച് ബോധ്യമുള്ളവനാകാനും എന്നെ സഹായിക്കണമേ. ഞാൻ ആശ്രയിക്കുകയും മറ്റുള്ളവർക്കു പകർന്നുനൽകുകയും ചെയ്യേണ്ട അങ്ങയുടെ കരുണയുടെ സമൃദ്ധി കാണാനും എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, എന്റെ പാപത്തെക്കുറിച്ച് ഞാൻ പശ്ചാത്തപിക്കുന്നു; എന്റെ സഹായത്തിനെത്തണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.
ആഗമനകാലത്തിലെ ‘ഓ’ പ്രതിഗീതങ്ങൾ
ഡിസംബർ 17–23
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ





