മലയാളം

ധ്യാനം 28: പരാതിപ്പെടാനുള്ള പ്രലോഭനങ്ങൾ

ചിത്രം: Needpix.com

വീഡിയോ

ചിലപ്പോൾ പരാതിപ്പെടാൻ നമുക്കു പ്രലോഭനമുണ്ടാകുന്നു.  ദൈവത്തെയും അവിടുത്തെ പരിപൂർണ്ണമായ സ്നേഹത്തെയും പരിപൂർണ്ണമായ പദ്ധതിയെയും ചോദ്യം ചെയ്യാൻ പ്രലോഭനമുണ്ടാകുമ്പോൾ, ഈ പ്രലോഭനം അതിൽ കൂടുതലൊന്നുമല്ലെന്ന് അറിയുക…അതൊരു പ്രലോഭനം മാത്രമാണ്.  ദൈവത്തിന്റെ സ്നേഹത്തെ സംശയിക്കാനും ചോദ്യം ചെയ്യാനുമുള്ള ആ പ്രലോഭനത്തിനിടയിൽ, നിങ്ങളുടെ ആശ്രയം പുതുക്കുകയും നിങ്ങളോടുതന്നെയുള്ള സഹതാപം ഉപേക്ഷിക്കുകയും ചെയ്യുക.  ഈ പ്രവൃത്തിയിൽ നിങ്ങൾ ശക്തി കണ്ടെത്തും (കാണുക ഡയറി #25).

ഈ ആഴ്ച നിങ്ങൾ ഏറ്റവും കൂടുതൽ പരാതിപ്പെട്ടത് എന്തിനെക്കുറിച്ചാണ്?  കോപിക്കാനോ അസ്വസ്ഥരാകാനോ നിങ്ങളെ ഏറ്റവും കൂടുതൽ പ്രലോഭിപ്പിക്കുന്നത് എന്താണ്?  ഈ പ്രലോഭനം നിങ്ങളിൽ നിങ്ങളോടുതന്നെയുള്ള സഹതാപം ഉളവാക്കിയിട്ടുണ്ടോ?  ദൈവത്തിന്റെ പരിപൂർണ്ണമായ സ്നേഹത്തിലുള്ള നിങ്ങളുടെ ആശ്രയം അത് ദുർബലപ്പെടുത്തിയിട്ടുണ്ടോ?  ഈ പ്രലോഭനത്തെക്കുറിച്ച് ധ്യാനിക്കുകയും സ്നേഹത്തിലും സദ്ഗുണത്തിലും വളരാനുള്ള ഒരു മാർഗമായി അതിനെ കാണുകയും ചെയ്യുക.  പലപ്പോഴും നമ്മുടെ ഏറ്റവും വലിയ പോരാട്ടം, വിശുദ്ധിയിൽ വളരാനുള്ള നമ്മുടെ ഏറ്റവും വലിയ മാർഗത്തിന്റെ മറഞ്ഞിരിക്കുന്ന രൂപമാണ്.

കർത്താവേ, ഞാൻ പരാതിപ്പെടുകയും കോപിക്കുകയും അങ്ങയുടെ പരിപൂർണ്ണമായ സ്നേഹത്തെ സംശയിക്കുകയും ചെയ്ത അവസരങ്ങളെക്കുറിച്ചോർത്ത് ഞാൻ ഖേദിക്കുന്നു.  എന്നോടുതന്നെയുള്ള സഹതാപത്തിന് ഞാൻ വഴങ്ങിക്കൊടുത്തിട്ടുള്ളതിനെക്കുറിച്ചും ഞാൻ ഖേദിക്കുന്നു.  ഈ വികാരങ്ങൾ വിട്ടുകളയാനും ഈ പ്രലോഭനങ്ങളെ കൂടുതൽ ആഴമായ ആശ്രയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാനും ഇന്ന് എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജനുവരി 28: പുരോഹിതനും സഭാപണ്ഡിതനുമായ വിശുദ്ധ തോമസ് അക്വീനാസ്—അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ