മലയാളം

വിചിന്തനം 3: കരുണയുടെ പ്രവൃത്തിയായ മാലാഖമാരുടെ സൃഷ്ടി

“സംഗീതമൊരുക്കുന്ന മാലാഖമാർ” — രചന: പീറ്റർ പോൾ റൂബൻസ്

വീഡിയോ

കുറിപ്പ്: ധ്യാനചിന്തകൾ 1-10 വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കും ദൈവകരുണയ്ക്കും പൊതുവായ ഒരു ആമുഖം നൽകുന്നു. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കം ധ്യാനിക്കാൻ തുടങ്ങും; അതോടൊപ്പം ഉദ്ധരിക്കുന്നത് ഡയറിയായിരിക്കും. ഇപ്പോൾ, ഈ ആദ്യത്തെ 10 ദിവസങ്ങളിൽ, വർഷം മുഴുവനും ധ്യാനിക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് അടിത്തറയിടാൻ ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തുക.

ഭൗതികലോകത്തെ സൃഷ്ടിച്ചതിനു പുറമേ, ദൈവം ശൂന്യതയിൽനിന്ന് ആത്മീയലോകത്തെയും സൃഷ്ടിച്ചു. മാലാഖമാരും ഓരോ മനുഷ്യാത്മാവും ദൈവത്തിന്റെ നിർമ്മലസ്നേഹത്തിന്റെ ദാനങ്ങളാണ്. ആത്മീയലോകത്തെ സൃഷ്ടിച്ചപ്പോൾ, അറിയാനും സ്നേഹിക്കാനും കഴിവുള്ള ജീവികളെയാണ് ദൈവം സൃഷ്ടിച്ചത്. മാലാഖമാരുടെ സൃഷ്ടി മനുഷ്യരോടുള്ള കരുണയുടെ സവിശേഷമായ ഒരു പ്രവൃത്തിയാണ്. കാരണം, ദൈവത്തെ അറിയാനും സ്നേഹിക്കാനും മാത്രമല്ല, മനുഷ്യരെ അറിയാനും സ്നേഹിക്കാനും അവരെ സ്വർഗത്തിന്റെ ഉന്നതികളിലേക്ക് ആനയിക്കാനും കൂടിയാണ് മാലാഖമാർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

സ്വർഗീയ ജീവികളെയെല്ലാം ദാനമായി ലഭിച്ചിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ഇന്ന് സമയം ചെലവഴിക്കുക. നമ്മുടെ കാവൽമാലാഖമാരും എല്ലാ സ്വർഗീയ ജീവികളും നമ്മുടെ സങ്കൽപ്പങ്ങൾക്കതീതമായ അമൂല്യദാനങ്ങളാണ്. ഇന്ന് ഈ യാഥാർഥ്യം ഹൃദയത്തിൽ ആഴത്തിൽ പതിയാൻ അനുവദിക്കുകയും നിങ്ങളുടെ ആത്മാവിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക.

കർത്താവേ, സ്വർഗീയ ദൂതഗണങ്ങളെ ദാനമായി നൽകിയതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഈ സ്വർഗീയ ജീവികളിലൂടെ അങ്ങ് മനുഷ്യരാശിക്കു നൽകുന്ന സമൃദ്ധമായ കരുണയ്ക്കായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അവരിലൂടെ എനിക്കു ലഭിക്കുന്ന അങ്ങയുടെ കൃപ സ്വീകരിക്കാൻ ഞാൻ എപ്പോഴും തുറവുള്ളവനായിരിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ധ്യാനചിന്തകൾ 1-10-ന്റെ ആമുഖം വായിക്കുക

ജനുവരി 3 – ഈശോയുടെ അതിവിശുദ്ധ നാമം—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ഒരു പുതുവർഷത്തിനായി നിങ്ങൾ തയ്യാറാണോ?

ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ: വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ ആരംഭിച്ചിരിക്കുന്നു! ദൈവകരുണയുടെ ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. താഴെപ്പറയുന്ന മാർഗങ്ങളിലൂടെ ഞങ്ങളോടൊപ്പം ചേരാൻ അവരെ ക്ഷണിക്കുക:

  1. ദിവസേനയുള്ള ഇമെയിലുകൾക്കായി പേര് രജിസ്റ്റർ ചെയ്യുക
  2. ഞങ്ങളുടെ കത്തോലിക്കാ അനുദിന ധ്യാനങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
  3. ഞങ്ങളുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക
  4. ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ സാധാരണ പുറംചട്ടയുള്ള പുസ്തകമായോ ഇ-പുസ്തകമായോ വാങ്ങുക

ഈ പുതുവർഷത്തിൽ ദൈവത്തിന്റെ സമൃദ്ധമായ കരുണ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കൂ!

ആമസോണിൽ ലഭ്യമാണ്