Judgefloro, കടപ്പാട്: വിക്കിമീഡിയ കോമൺസ്
കുറിപ്പ്: ധ്യാനചിന്തകൾ 1-10 വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കും ദൈവകരുണയ്ക്കും പൊതുവായ ഒരു ആമുഖം നൽകുന്നു. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കം ധ്യാനിക്കാൻ തുടങ്ങും; അതോടൊപ്പം ഉദ്ധരിക്കുന്നത് ഡയറിയായിരിക്കും. ഇപ്പോൾ, ഈ ആദ്യത്തെ 10 ദിവസങ്ങളിൽ, വർഷം മുഴുവനും ധ്യാനിക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് അടിത്തറയിടാൻ ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തുക.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ രീതികളിൽ ഒരു പുതിയ ഭക്തിരൂപത്തിലേക്ക് നമ്മെ വിളിക്കുന്നു. വ്യക്തിപരമായ ഭക്തിക്കു പുറമേ, കരുണയുടെ അപ്പസ്തോലന്മാരായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ കരുണയുടെ അപ്പസ്തോലനാണോ? തന്റെ ദൈവകരുണ പ്രചരിപ്പിക്കുന്ന പ്രവർത്തനത്തിൽ സജീവമായി പങ്കുചേരാനുള്ള നമ്മുടെ കർത്താവിന്റെ വിളിയാണ് ദൈവകരുണയുടെ അപ്പസ്തോലിക പ്രസ്ഥാനം. സന്ദേശം പ്രചരിപ്പിച്ചുകൊണ്ടും മറ്റുള്ളവരോടു കരുണ കാണിച്ചു ജീവിച്ചുകൊണ്ടുമാണ് ഇതു ചെയ്യുന്നത്. ഇത് ചെറിയൊരു ദൗത്യമല്ല. കരുണയിൽ ജീവിക്കാനും അതു പ്രചരിപ്പിക്കാനും ക്രിസ്തുവിന്റെ ഹൃദയവുമായുള്ള പൂർണമായ ഐക്യം ആവശ്യമാണ്. ക്രിസ്തുവിന്റെ സ്നേഹത്തിനും കരുണയ്ക്കും വിരുദ്ധമായ സകലതിൽനിന്നും നമ്മുടെ ആത്മാക്കൾ ആഴത്തിൽ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്.
നമ്മുടെ കർത്താവിന്റെ അത്തരമൊരു അപ്പസ്തോലനായി നിങ്ങൾ എത്ര നന്നായി ജീവിക്കുന്നുവെന്ന് ഇന്ന് ചിന്തിക്കുക. നിങ്ങൾക്കു ചുറ്റുമുള്ളവരിലേക്ക് കരുണ കൂടുതൽ നന്നായി എത്തിക്കാൻ, കരുണയിൽ നിങ്ങൾ വളരേണ്ട മേഖലകൾ ഏതൊക്കെയെന്ന് തീർച്ചയായും നിങ്ങൾക്കു ബോധ്യമാകും. കൂടുതൽ പരിശ്രമിക്കുകയും നമ്മുടെ ലോകത്തിൽ ക്രിസ്തുവിന്റെ ഹൃദയത്തിന്റെ കൂടുതൽ നല്ല അടയാളമായിരിക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുക.
കർത്താവേ, അങ്ങയുടെ അതിവിശുദ്ധമായ കരുണയുടെ അപ്പസ്തോലനായിരിക്കാൻ ഞാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയാം. എന്റെ വാക്കുകളിലും പ്രവൃത്തികളിലും ഈ കരുണയ്ക്കു സാക്ഷ്യം വഹിക്കുന്നതിൽ ഞാൻ പലപ്പോഴും പരാജയപ്പെടുന്നു. ഈ അമൂല്യദാനം എല്ലാവരിലേക്കും എത്തിക്കാനുള്ള അഭിലാഷം എന്റെ ആത്മാവിൽ പുതുക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിചിന്തനങ്ങൾ 1-10-ന്റെ ആമുഖം വായിക്കുക
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




