മലയാളം

ധ്യാനചിന്ത 7: ദൈവകരുണയുടെ മഹോത്സവം സ്ഥാപിക്കൽ

ചിത്രം ലഭിച്ചത്: Pixabay.

വീഡിയോ

ധ്യാനചിന്തകൾ 1-10 പൊതുവായ ഒരു ആമുഖം നൽകുന്നത് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി എന്ന കൃതിക്കും ദൈവകരുണയ്ക്കുമാണ്. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ധ്യാനിക്കാൻ തുടങ്ങും; അതിനായി ഉദ്ധരണികൾ സ്വീകരിക്കുന്നത് ഡയറിയിൽനിന്നായിരിക്കും. ഇപ്പോൾ, ഈ ആദ്യ 10 ദിവസങ്ങളിൽ, ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തി, വർഷം മുഴുവൻ ധ്യാനവിഷയമാക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ അറിവിന് അടിത്തറയിടുക.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ രീതികളിൽ ഒരു പുതിയ ഭക്തിരൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  രണ്ടാമത്തെ രീതി ദൈവകരുണയുടെ ഞായർ ആഘോഷിക്കുന്നതാണ്.  വർഷംതോറും കരുണയുടെ തിരുനാൾ ആഘോഷപൂർവം കൊണ്ടാടണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു. ദൈവകരുണയുടെ ഈ മഹോത്സവം ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ എട്ടാം ദിവസം സാർവത്രികമായി ആഘോഷിക്കേണ്ട തിരുനാളായി സ്ഥാപിക്കപ്പെട്ടു. ആ ദിവസം കരുണയുടെ മലർവാതിലുകൾ തുറക്കപ്പെടുകയും അനേകം ആത്മാക്കൾ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. വരാനിരിക്കുന്ന വർഷത്തിൽ ഈ മഹോത്സവത്തെ വലിയ ആഘോഷത്തിന്റെ ദിവസമാക്കാൻ പദ്ധതിയിടുക.  

എല്ലാറ്റിന്റെയും മകുടമായ കരുണയുടെ ഈ തിരുനാളിനെ പ്രതീക്ഷയോടെ കാത്തിരിക്കാൻ ഇന്നുതന്നെ തുടങ്ങുക!  ഇങ്ങനെയൊരു മഹോത്സവം സ്ഥാപിക്കപ്പെട്ടുവെന്നതുതന്നെ, തന്റെ കരുണ നമ്മുടെമേൽ ചൊരിയാനുള്ള ദൈവഹൃദയത്തിന്റെ അഭിലാഷത്തിന്റെ ശക്തമായ അടയാളമാണെന്ന സത്യത്തെക്കുറിച്ച് ധ്യാനിക്കുക.

കർത്താവേ, കരുണയുടെ അത്ഭുതകരമായ ഈ തിരുനാളിനെ ഞാൻ എപ്പോഴും ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുമാറാകട്ടെ. ഈ തിരുനാളിലൂടെ അങ്ങ് ഞങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ എന്റെ ഹൃദയവും അങ്ങയുടെ വിശ്വസ്തരായ എല്ലാ മക്കളുടെയും ഹൃദയങ്ങളും തുറന്നിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ധ്യാനചിന്തകൾ 1-10-ന്റെ ആമുഖം വായിക്കുക

ജനുവരി 7 – പെന്യാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട്, വൈദികൻ—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ആമസോണിൽ ലഭ്യമാണ്