മലയാളം

വിചിന്തനം 8: ദൈവകരുണയുടെ ജപമാലയെക്കുറിച്ചുള്ള ധ്യാനം

ചിത്രം ലഭിച്ചത്: Pixabay.

വീഡിയോ

കുറിപ്പ്: ധ്യാനചിന്തകൾ 1-10 വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കും ദൈവകരുണയ്ക്കും പൊതുവായ ഒരു ആമുഖം നൽകുന്നു. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കം ധ്യാനിക്കാൻ തുടങ്ങും; അതോടൊപ്പം ഉദ്ധരിക്കുന്നത് ഡയറിയായിരിക്കും. ഇപ്പോൾ, ഈ ആദ്യത്തെ 10 ദിവസങ്ങളിൽ, വർഷം മുഴുവനും ധ്യാനിക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് അടിത്തറയിടാൻ ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തുക.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഒരു പുതിയ ഭക്തിരീതിയിലേക്ക് നമ്മെ ക്ഷണിക്കുന്നു. മൂന്നാമത്തെ വഴി ദൈവകരുണയുടെ ജപമാലയാണ്. ഈ ജപമാല അമൂല്യമായ ഒരു സമ്മാനമാണ്. ഓരോ ദിവസവും ചൊല്ലാൻ നാം പരിശ്രമിക്കേണ്ട ഒരു സമ്മാനമാണിത്.

കൃപയുടെയും കരുണയുടെയും ഈ അത്ഭുതകരമായ ജപമാലയെ പരിചയപ്പെടുകയും അത് പതിവായി ചൊല്ലുകയും ചെയ്യുക. അതിലെ പ്രാർഥന വീണ്ടും വീണ്ടും ആവർത്തിക്കുക. ഈ സമ്മാനത്തിലൂടെ ദൈവം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന എല്ലാ കൃപകളും സ്വീകരിക്കാൻ മനസ്സു തുറക്കുക.

നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി, അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അവിടുത്തെ ദുഃഖപൂർണമായ പീഡാനുഭവത്തെപ്രതി ഞങ്ങളോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ധ്യാനചിന്തകൾ 1-10-ന്റെ ആമുഖം വായിക്കുക

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ