മലയാളം

വിചിന്തനം 19: കർത്താവ് തന്റെ കരുണയിൽ നിങ്ങളെ സ്വീകരിക്കുന്നു

Jebulon, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

നിങ്ങൾ നമ്മുടെ ദിവ്യനാഥനെ ആത്മാർഥമായി അന്വേഷിച്ചിട്ടുണ്ടെങ്കിൽ, തന്റെ ഹൃദയത്തിലേക്കും വിശുദ്ധ തിരുഹിതത്തിലേക്കും നിങ്ങളെ സ്വീകരിക്കുമോ എന്ന് അവിടുത്തോടു ചോദിക്കുക.  അവിടുത്തോടു ചോദിക്കുകയും അവിടുത്തെ ശ്രവിക്കുകയും ചെയ്യുക.  നിങ്ങൾ എല്ലാം സമർപ്പിക്കുകയും നിങ്ങളെത്തന്നെ അവിടുത്തേക്കു അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളെ സ്വീകരിക്കുന്നുവെന്ന് അവിടുന്ന് മറുപടി നൽകും.  നിങ്ങൾ ഈശോയ്ക്കു സമർപ്പിക്കപ്പെടുകയും അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ജീവിതം മാറും.  ഒരുപക്ഷേ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലായിരിക്കില്ല ആ മാറ്റം; എങ്കിലും നിങ്ങൾക്ക് ആശിക്കാനോ പ്രതീക്ഷിക്കാനോ കഴിഞ്ഞതിലുമപ്പുറമായ രീതിയിൽ അതു നന്മയ്ക്കായി മാറും (കാണുക ഡയറി #14).

ഇന്ന് മൂന്നു കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക: 1) നിങ്ങൾ പൂർണഹൃദയത്തോടെ ഈശോയെ അന്വേഷിക്കുന്നുണ്ടോ?  2) സമ്പൂർണമായ ആത്മസമർപ്പണത്തിലൂടെ നിങ്ങളുടെ ജീവിതത്തെ യാതൊരു വ്യവസ്ഥയുമില്ലാതെ സ്വീകരിക്കണമെന്നു നിങ്ങൾ ഈശോയോട് അപേക്ഷിച്ചിട്ടുണ്ടോ?  3) താൻ നിങ്ങളെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഈശോ നിങ്ങളോടു പറയുന്നതു കേൾക്കാൻ നിങ്ങൾ മനസ്സു തുറന്നിട്ടുണ്ടോ?  ലളിതമായ ഈ ചുവടുകൾ പിന്തുടരുക; കരുണയുടെ നാഥൻ നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കട്ടെ.

കർത്താവേ, ഞാൻ അങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു.  അങ്ങയെ കണ്ടെത്താനും അങ്ങയുടെ പരമപരിശുദ്ധമായ തിരുഹിതം തിരിച്ചറിയാനും എന്നെ സഹായിക്കണമേ.  കർത്താവേ, അങ്ങയെ കണ്ടെത്തുമ്പോൾ, ഞാൻ പൂർണമായും അങ്ങയുടേതാകേണ്ടതിന് അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിലേക്ക് എന്നെ ആകർഷിക്കാൻ അങ്ങയെ അനുവദിക്കുവാനും എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ