മലയാളം

ധ്യാനം 18: വൈദികരിലൂടെ നൽകപ്പെടുന്ന കരുണ

“വിശുദ്ധ കുർബാനയിൽ സഹായിക്കുന്ന ഫ്രിഡോളിൻ” — വരച്ചത്: പീറ്റർ ഫെൻഡി

വീഡിയോ

പലവിധത്തിലാണ് കരുണ നൽകപ്പെടുന്നത്. കരുണയുടെ അനേകം ചാലകങ്ങളിൽ ഒന്നായ ദൈവത്തിന്റെ വിശുദ്ധരായ വൈദികരിലൂടെ അത് തേടുക. അവിടുത്തെ വൈദികൻ നിങ്ങൾ പറയുന്നതു കേൾക്കാനും നിങ്ങളോടു സംസാരിക്കാനും നിങ്ങളെ നയിക്കാനും അനുവദിക്കുക. വൈദികർ ബലഹീനരും പാപികളുമാണ്. എന്നാൽ അവരുടെ ബലഹീനതയിൽ ആത്മാക്കളെ നയിക്കാനുള്ള പ്രത്യേക കൃപ അവർക്കു നൽകപ്പെടുന്നു. നമ്മുടെ ലോകത്തിൽ കരുണയുടെ ഏറ്റവും ദൃശ്യമായ ചാലകങ്ങളിൽ ഒന്നാണ് പൗരോഹിത്യം. വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരിലൂടെ ദൈവം നിങ്ങളോടു സംസാരിക്കാൻ അനുവദിക്കുകയും ചെയ്യുക (കാണുക: ഡയറി #12). 

നിങ്ങളുടെ ജീവിതത്തിൽ ദൈവം നൽകിയിട്ടുള്ള വൈദികരെ ഓർക്കുക.  അവർക്കുവേണ്ടി പ്രാർത്ഥിക്കുക, അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അതോടൊപ്പം, അവരിലൂടെ ദൈവം നിങ്ങളുടെമേൽ തന്റെ കരുണ ചൊരിയുന്ന വഴികൾ സ്വീകരിക്കാൻ മനസ്സു തുറന്നിരിക്കുക. കാണാൻ കണ്ണുകളും കേൾക്കാൻ കാതുകളും നിങ്ങൾക്കുണ്ടെങ്കിൽ, എണ്ണമറ്റ വഴികളിലൂടെ ദൈവം അവരിലൂടെ നിങ്ങളുടെ അടുക്കലേക്കു വരുന്നു.

കർത്താവേ, ഇന്ന് എല്ലാ വൈദികർക്കുംവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ പുത്രന്മാർ തങ്ങൾ ചെയ്യുന്ന എല്ലാറ്റിലും വിശുദ്ധരും പ്രകാശമുള്ളവരുമായി തീരട്ടെ. അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവരെ സദ്ഗുണങ്ങളാൽ നിറയ്ക്കുകയും ചെയ്യണമേ. അങ്ങയുടെ വചനം പ്രഘോഷിക്കാനും വിശ്വസ്തതയോടും തീക്ഷ്ണതയോടുംകൂടെ അങ്ങയുടെ കരുണ പകർന്നുനൽകാനും അവരെ സഹായിക്കണമേ. കർത്താവേ, വിശുദ്ധ പൗരോഹിത്യമെന്ന ദാനത്തിന് അങ്ങേക്കു നന്ദി. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ