കുട്ടികളുടെ സുഹൃത്തായ യേശു — രചന: മേരി എല്ലെൻറീഡർ, സ്രോതസ്സ്: വിക്കിമീഡിയ കോമൺസ്
ക്രിസ്തുവിനാൽ സ്വീകരിക്കപ്പെടുന്നതും അവിടുത്തെ കരുണാർദ്രമായ ഹൃദയത്തിൽ ജീവിക്കുന്നതും അവിടുന്ന് നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കണ്ടെത്താൻ നിങ്ങളെ നയിക്കും. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികമായി അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു. ആ സ്നേഹം കണ്ടെത്തിത്തുടങ്ങാൻ സ്വയം അനുവദിക്കുക. അത് ആസ്വദിക്കുക, വിശ്വസിക്കുക, മനസ്സിലാക്കുക, കൂടുതൽ കൂടുതൽ അന്വേഷിക്കുക (കാണുക: ഡയറി #16).
ഒരു ലളിതമായ സത്യം ധ്യാനിക്കാൻ ഇന്ന് സമയം ചെലവഴിക്കുക. നിങ്ങൾ സ്നേഹിക്കപ്പെടുന്നു. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും എത്രയോ തീവ്രമായി നമ്മുടെ ദിവ്യനാഥനായ ഈശോ നിങ്ങളെ സ്നേഹിക്കുന്നു. ചിലപ്പോൾ ഈ സത്യം തിരിച്ചറിയാൻ നമുക്കു കഴിയുന്നില്ല; അതിന്റെ ഫലമായി അവിടുത്തെ സ്നേഹം നമ്മുടെ ഉള്ളിലേക്കു കടന്നുവരാൻ നാം അനുവദിക്കുന്നുമില്ല. നിങ്ങളോടുള്ള അവിടുത്തെ സ്നേഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക; ആ സ്നേഹം നിങ്ങളുടെ ഉള്ളിൽ കൂടുതൽ ആഴത്തിൽ പതിയാൻ അനുവദിക്കുക.
കർത്താവേ, അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. എന്നാൽ അങ്ങയുടെ പരിപൂർണമായ സ്നേഹത്തിന്റെ വ്യാപ്തി മുഴുവനായി ഞാൻ മനസ്സിലാക്കുന്നില്ലെന്നും എനിക്കറിയാം. കർത്താവേ, അങ്ങയുടെ സ്നേഹം കൂടുതൽ വ്യക്തമായി കാണാനും ആ സ്നേഹം എന്റെ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അനുവദിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന
ജനുവരി 21: കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നസ്—അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ




