കുട്ടികളുടെ സുഹൃത്തായ ഈശോ, മാരി എല്ലെൻറീഡർ രചിച്ച ചിത്രം
വീഡിയോ
മറ്റൊരാളുമായുള്ള സൗഹൃദം ദൈവകരുണ ഒഴുകിയെത്തുന്ന ശക്തമായ ഒരു മാർഗമാണ്. എന്നാൽ സൗഹൃദം വിവിധ തലങ്ങളിൽ ജീവിക്കാൻ കഴിയും. ചിലപ്പോൾ ഈ ബന്ധം ഉപരിപ്ലവവും അപ്രധാനവുമായ കാര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും; മറ്റു ചിലപ്പോൾ അത് നമ്മുടെ കർത്താവിൽ ആഴത്തിൽ വേരൂന്നിയിരിക്കും. ആഴമുള്ള ആത്മീയ സൗഹൃദത്തിന്റെ ഒരു അടയാളമാണ് പരസ്പരം പ്രാർഥിക്കുന്നത്. വിശ്വാസനിറവുള്ള ഒരു സുഹൃത്തിനെ ലഭിക്കാൻ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പരസ്പരം പ്രാർഥിക്കാനുള്ള പ്രതിബദ്ധതയിലൂടെ ആ സൗഹൃദം ഉറപ്പിക്കുകയും കൂടുതൽ ആഴമുള്ളതാക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതവും ആവശ്യങ്ങളും പരസ്പരം പങ്കുവയ്ക്കുകയും ആ ആവശ്യങ്ങൾക്കായി പ്രാർഥിക്കാൻ പ്രതിജ്ഞാബദ്ധരാകുകയും ചെയ്യുക. പരസ്പരം പ്രാർഥിക്കുന്നതിലൂടെ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവകരുണ വർഷിക്കപ്പെടുന്നതായും നിങ്ങളുടെ പരസ്പരബന്ധം കർത്താവിൽ കൂടുതൽ ആഴമുള്ളതാകുന്നതായും നിങ്ങൾ കണ്ടെത്തും. ഇത് ദൈവകരുണയുടെ ഒരു അനുഗ്രഹവും അതിന്റെ തുടർച്ചയായ വർഷണത്തിന്റെ ഒരു ഉറവിടവുമാണ് (കാണുക ഡയറി #1171).
നിങ്ങളുടെ സൗഹൃദങ്ങളെക്കുറിച്ച് ചിന്തിക്കുക. ഓരോ സൗഹൃദത്തിന്റെയും അടിസ്ഥാനം എന്താണ്? ഒരുപക്ഷേ, ഓരോന്നും വ്യത്യസ്തമായിരിക്കാം. ചിലത് പൊതുവായ ഒരു താൽപര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സാധാരണ പരിചയങ്ങളായിരിക്കും. മറ്റുചിലത് നിങ്ങളെ ഒരുമിപ്പിക്കുന്ന കൂടുതൽ ആഴമുള്ള ഒരു ബന്ധത്തിൽ അധിഷ്ഠിതമായിരിക്കും. ദൈവത്തോടുള്ള സ്നേഹം നിങ്ങൾ പങ്കിടുന്നതിൽ അധിഷ്ഠിതമായ സൗഹൃദങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇന്ന് പ്രത്യേകമായി സമയം ചെലവഴിക്കുക. അത്തരമൊരു സൗഹൃദം ലഭിക്കാൻ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഒരുമിച്ചുള്ള പ്രാർഥനയിലൂടെ അതിനെ കൂടുതൽ ആഴമുള്ളതാക്കാൻ ശ്രമിക്കുക. നിങ്ങളുടെ സുഹൃത്തിന് ഏറ്റവും ആവശ്യമായിരിക്കുന്നത് എന്താണെന്ന് ചിന്തിക്കുകയും ആ നിയോഗത്തിനായി പ്രാർഥിക്കാൻ പ്രതിജ്ഞാബദ്ധരാകുകയും ചെയ്യുക. നിങ്ങളുടെ ആവശ്യവും സുഹൃത്തുമായി പങ്കുവയ്ക്കുക. ഇങ്ങനെ പരസ്പരം പ്രാർഥിക്കുന്നത് ദൈവകരുണയുടെ ശക്തമായ ഒരു ഉറവിടമായിരിക്കും.
കർത്താവേ, എന്റെ സൗഹൃദങ്ങളെപ്രതി ഇന്ന് ഞാൻ അങ്ങേക്ക് പ്രത്യേകമായി നന്ദി പറയുന്നു. എന്റെ സുഹൃത്തുക്കളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുകയും അവരുടെമേൽ സമൃദ്ധമായി കൃപ വർഷിക്കണമേ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. കർത്താവേ, എന്റെ സുഹൃത്തിന്റെ ജീവിതത്തിലെ ഈ പ്രത്യേക ആവശ്യം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു (ഒരു ആവശ്യം മനസ്സിൽ ഓർക്കുക). പ്രിയ കർത്താവേ, ഞങ്ങൾ ഓരോരുത്തരോടുമുള്ള അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും ഞങ്ങളുടെ ജീവിതത്തിൽ അങ്ങുതന്നെ നൽകുന്ന പരിപൂർണമായ സൗഹൃദദാനത്തിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഓഗസ്റ്റ് 13 – രക്തസാക്ഷികളായ വിശുദ്ധ പോന്തിയാനൂസ് പാപ്പായും വിശുദ്ധ ഹിപ്പോളിറ്റസ് പുരോഹിതനും
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




