മലയാളം

വിചിന്തനം 22: നിങ്ങളുടെ ആത്മാവിനെ വികസിപ്പിക്കുന്ന കരുണാസമൃദ്ധി

Pixabayയിൽ പീറ്റ് ലിൻഫോർത്തിന്റെ ചിത്രം

വീഡിയോ

നിങ്ങളുടെ ആത്മാവിൽ ഈശോയെ കണ്ടുമുട്ടുന്നത് അവിടുത്തെ കൂടുതൽ അനുഭവിക്കാൻ ആഗ്രഹിക്കുന്നതിലേക്ക് നിങ്ങളെ നയിക്കും. ഈശോയെ കൂടുതൽ അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവിടുത്തെ കരുണയ്ക്കായി നിങ്ങൾ ദാഹിക്കുന്നുണ്ടോ? അവിടുത്തേക്കായുള്ള ആഗ്രഹം, അവിടുത്തെ കൂടുതൽ അനുഭവിക്കാനുള്ള ആഗ്രഹം, നമ്മെ വികസിപ്പിക്കുകയും അവിടുത്തെ കരുണ ഓരോ ദിവസവും കൂടുതൽ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവിനായുള്ള ആഗ്രഹം നിങ്ങളിൽ സമൃദ്ധമായി വളരട്ടെ (കാണുക ഡയറി #18).

ഇന്ന് നിങ്ങളുടെ ഹൃദയത്തിലേക്കു നോക്കാൻ സമയം ചെലവഴിക്കുക. ദൈവത്തിന്റെ സമൃദ്ധമായ കരുണയാൽ അത് അനുദിനം വികസിക്കുന്നുണ്ടോ? ഓരോ ദിവസവും നിങ്ങളുടെ ആത്മാവ് നിറഞ്ഞ്, കൃതജ്ഞതയാൽ പൊട്ടിത്തെറിക്കുമെന്നു തോന്നുംവിധവും സ്നേഹത്താൽ കവിഞ്ഞൊഴുകുംവിധവും ആയിത്തീരുന്നതായി നിങ്ങൾ കാണുന്നുണ്ടോ? ഇല്ലെങ്കിൽ, ഈ കരുണാസമൃദ്ധി നിങ്ങളുടെ ജീവിതത്തിലേക്ക് പകരാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിയുക.

കർത്താവേ, അങ്ങയെയും അങ്ങയുടെ കരുണയെയും സ്വീകരിക്കാൻ ഞാൻ തുറന്ന മനസ്സോടെ നിൽക്കുന്നു. എന്നാൽ ഇതിലും എത്രയോ അധികം എന്റെമേൽ ചൊരിയാൻ അങ്ങ് ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. അങ്ങയോടുള്ള സ്നേഹവും മറ്റുള്ളവരോടുള്ള സ്നേഹവും കവിഞ്ഞൊഴുകുംവിധം അങ്ങയുടെ കൃപയാൽ എന്റെ ആത്മാവിനെ സമൃദ്ധമായി നിറയ്ക്കാൻ അങ്ങ് ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും ഈ സമൃദ്ധി സ്വീകരിക്കാൻ തുറന്ന മനസ്സുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന

ജനുവരി 22: ഗർഭസ്ഥശിശുക്കളുടെ നിയമപരമായ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രാർഥനാദിനം

ജനുവരി 22: വിശുദ്ധ വിൻസെന്റ്, ഡീക്കനും രക്തസാക്ഷിയും
(യു.എസ്.എ.യിൽ ജനുവരി 23-ന് ആഘോഷിക്കുന്നു)

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


നീ എന്നെ അനുവദിച്ചാൽ എനിക്ക് നിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കാം:
ആത്മീയ വിചിന്തനങ്ങൾ

ഇ-പുസ്തകമായും & പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്