“ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോടൊപ്പം മാതാവും ഉണ്ണിയേശുവും” — രചന: ലൂക്ക ജൊർദാനോ
നമുക്ക് സഹിക്കാവുന്ന ഏറ്റവും വലിയ വേദന ദൈവത്തിനായുള്ള ആത്മീയദാഹമാണ്. ശുദ്ധീകരണസ്ഥലത്തിലുള്ളവർ അത്യധികം വേദനിക്കുന്നു; കാരണം, അവർ ദൈവത്തിനായി ദാഹിക്കുന്നു, എന്നാൽ അവിടുത്തെ ഇനിയും പൂർണമായി സ്വന്തമാക്കിയിട്ടില്ല. നാമും ഇവിടെ, ഇപ്പോൾത്തന്നെ അതേ ശുദ്ധീകരണത്തിലേക്ക് പ്രവേശിക്കണം. ദൈവത്തിനായി ദാഹിക്കാൻ നാം നമ്മെത്തന്നെ അനുവദിക്കണം. നാം അവിടുത്തെ കാണുകയും നമ്മുടെ പാപം നിമിത്തം നാം അവിടുത്തെ ഇനിയും പൂർണമായി സ്വന്തമാക്കിയിട്ടില്ലെന്നും അവിടുന്ന് നമ്മെയും ഇനിയും പൂർണമായി സ്വന്തമാക്കിയിട്ടില്ലെന്നും തിരിച്ചറിയുകയും വേണം. ഇത് വേദനാജനകമായിരിക്കും. എന്നാൽ അവിടുത്തെ പരിപൂർണമായ കരുണയിൽനിന്ന് നമ്മെ അകറ്റിനിർത്തുന്ന എല്ലാറ്റിൽനിന്നും നാം ശുദ്ധീകരിക്കപ്പെടണമെങ്കിൽ ഇത് അനിവാര്യമാണ് (കാണുക: ഡയറി #20-21).
നിങ്ങളുടെ ആത്മാവിന്റെ ആത്മീയശുദ്ധീകരണം അനിവാര്യമാണെന്ന വസ്തുതയെക്കുറിച്ച് ധ്യാനിക്കുക. നാമെല്ലാവരും ഈ ശുദ്ധീകരണം ഇവിടെ, ഇപ്പോൾത്തന്നെ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. എന്തിനു കാത്തിരിക്കണം? ഈ ശുദ്ധീകരണത്തിൽ വളരാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? നിങ്ങളുടെ ആത്മാവിനെ ദൈവത്തിനായി ദാഹിക്കാൻ അനുവദിക്കാനും അവിടുത്തെ നിങ്ങളുടെ ഏക ആഗ്രഹമാക്കാനും നിങ്ങൾ സന്നദ്ധരാണോ? അങ്ങനെയെങ്കിൽ, നിങ്ങൾ അവിടുത്തെ അന്വേഷിക്കുകയും നിങ്ങളെ കാത്തിരിക്കുന്ന ദൈവകരുണ കണ്ടെത്തുകയും ചെയ്യുമ്പോൾ, ജീവിതത്തിലെ മറ്റെല്ലാം യഥാസ്ഥാനത്താകും.
കർത്താവേ, എന്റെ ആത്മാവിനെ എല്ലാ വിധത്തിലും ശുദ്ധീകരിക്കണമേ. എന്റെ ശുദ്ധീകരണസ്ഥലത്തിലേക്ക് ഇവിടെ, ഇപ്പോൾത്തന്നെ പ്രവേശിക്കാൻ എന്നെ അനുവദിക്കണമേ. എന്റെ ആത്മാവ് അങ്ങേക്കായുള്ള ദാഹത്താൽ നിറയട്ടെ; ആ ആഗ്രഹം എന്റെ ജീവിതത്തിലെ മറ്റെല്ലാ ആഗ്രഹങ്ങളെയും അതിശയിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന
ജനുവരി 24: വിശുദ്ധ ഫ്രാൻസിസ് സാലസ്, മെത്രാനും വേദപാരംഗതനും—ഓർമ്മ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




