മലയാളം

വിചിന്തനം 54: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

ചിത്രം: Madison — Pixabayയിൽനിന്ന്

വീഡിയോ

നമുക്കറിയാവുന്ന എല്ലാവരും സ്വർഗത്തിലെത്തുമെന്ന് കരുതാൻ എളുപ്പമാണ്. തീർച്ചയായും, അതായിരിക്കണം നമ്മുടെ പ്രത്യാശ. എന്നാൽ ഒരാൾ സ്വർഗം പ്രാപിക്കണമെങ്കിൽ യഥാർഥമായ ആന്തരിക മാനസാന്തരം ഉണ്ടായിരിക്കണം. സ്വർഗത്തിൽ പ്രവേശിക്കുന്ന ഓരോ വ്യക്തിയും അവിടെയെത്തുന്നത് സ്വന്തം ജീവിതം ക്രിസ്തുവിനു സമർപ്പിക്കാനും പാപത്തിൽനിന്ന് പിന്തിരിയാനുമുള്ള വ്യക്തിപരമായ തീരുമാനത്തിന്റെ ഫലമായാണ്. ഈ യാത്രയിൽ നമുക്കു ചുറ്റുമുള്ളവരെ നാം എങ്ങനെ സഹായിക്കും? നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർക്കുവേണ്ടി പ്രാർഥിക്കുക എന്നതാണ്. ചിലപ്പോൾ മറ്റൊരാൾക്കുവേണ്ടി പ്രാർഥിക്കുന്നത് വ്യർഥവും ഫലശൂന്യവുമായി തോന്നിയേക്കാം. ഉടനടി ഫലങ്ങളൊന്നും കാണാത്തതിനാൽ, അവർക്കുവേണ്ടി പ്രാർഥിക്കുന്നത് സമയം പാഴാക്കലാണെന്ന് നാം നിഗമനത്തിലെത്തിയേക്കാം. എന്നാൽ ആ കെണിയിൽ വീഴാതിരിക്കുക. ദൈവം നിങ്ങളുടെ ജീവിതത്തിലേക്കു കൊണ്ടുവന്നവർക്കുവേണ്ടി പ്രാർഥിക്കുന്നതാണ് അവരോടു കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ കാരുണ്യപ്രവൃത്തി. നിങ്ങളുടെ പ്രാർഥന യഥാർഥത്തിൽ അവരുടെ നിത്യരക്ഷയുടെ താക്കോലായേക്കാം (കാണുക ഡയറി #150).

ദൈവം നിങ്ങളുടെ ജീവിതത്തിലേക്കു കൊണ്ടുവന്നവരെക്കുറിച്ച് ചിന്തിക്കുക. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സഹപ്രവർത്തകരോ വെറും പരിചയക്കാരോ ആകട്ടെ, അവർക്കുവേണ്ടി പ്രാർഥിക്കാൻ നിങ്ങൾക്കു കടമയുണ്ട്. നിങ്ങൾക്കു ചുറ്റുമുള്ളവർക്കുവേണ്ടിയുള്ള ദൈനംദിന പ്രാർഥന എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാരുണ്യപ്രവൃത്തിയാണ്. നിങ്ങളുടെ ജീവിതത്തിൽ ഇന്ന് പ്രാർഥന ഏറ്റവുമധികം ആവശ്യമുണ്ടായേക്കാവുന്നവരെ ഓർക്കുക; അൽപനേരം നിശ്ശബ്ദമായി അവരെ ദൈവത്തിനു സമർപ്പിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ ദൈവം അവരുടെമേൽ കൃപ ചൊരിയും; ഈ ഔദാര്യപ്രവൃത്തിക്ക് നിങ്ങളുടെ ആത്മാവിനും അവിടുന്ന് പ്രതിഫലം നൽകും.

കർത്താവേ, അങ്ങയുടെ ദൈവകരുണ ഏറ്റവുമധികം ആവശ്യമുള്ള എല്ലാവരെയും ഈ നിമിഷം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അങ്ങ് എന്റെ ജീവിതത്തിലേക്കു കൊണ്ടുവന്ന എല്ലാവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു. എന്നെ വേദനിപ്പിച്ചവർക്കും തങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ ആരുമില്ലാത്തവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു. കർത്താവേ, പ്രത്യേകിച്ച് (മനസ്സിൽ വരുന്ന ഒന്നോ അതിലധികമോ പേരുകൾ പറയുക) വേണ്ടി ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ ഈ മകനെ/മകളെ കരുണയുടെ സമൃദ്ധിയാൽ നിറയ്ക്കുകയും വിശുദ്ധിയിലേക്കുള്ള വഴിയിൽ സഹായിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

അഞ്ചാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

നോമ്പുകാലത്തിനുള്ള സഹായവിഭവങ്ങൾ

ഫെബ്രുവരി 23 – വിശുദ്ധ പോളിക്കാർപ്പ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ