Pixabay-യിൽ Pexels നൽകിയ ചിത്രം
വീഡിയോ
ദിവസവും പ്രാർഥിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ ആന്തരികവും ബാഹ്യവുമായ ബുദ്ധിമുട്ടുകൾ നാം നേരിടുന്നു. ആന്തരിക ബുദ്ധിമുട്ടുകൾ: നിരുത്സാഹം, ആധ്യാത്മിക വരൾച്ച, ആത്മാവിന്റെ ഭാരാവസ്ഥ, പ്രലോഭനങ്ങൾ. ക്ഷമയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഈ ബുദ്ധിമുട്ടുകളെ അതിജീവിക്കാം. ബാഹ്യമായ ബുദ്ധിമുട്ടുകൾ: മറ്റുള്ളവർ എന്തു വിചാരിക്കും അല്ലെങ്കിൽ എന്തു പറയും എന്ന ഭയം, സമയം മാറ്റിവെക്കാനുള്ള ബുദ്ധിമുട്ട്. വിനയത്തിലൂടെയും ശുഷ്കാന്തിയിലൂടെയും ഈ ബുദ്ധിമുട്ടുകളെ അതിജീവിക്കാം (കാണുക: ഡയറി #147).
ദിവസവും പ്രാർഥനയ്ക്കായി ഒരു നിശ്ചിത സമയം മാറ്റിവെക്കാൻ ശ്രമിക്കുക. ഈ നിഷ്ഠയെക്കുറിച്ച് മറ്റുള്ളവർ അറിഞ്ഞാലും ഭയപ്പെടരുത്. എല്ലാ ശ്രദ്ധാവ്യതിചലനങ്ങളും മാറ്റിവെച്ച് ദൈവത്തിന്റെ സ്വരത്തിൽ ശുഷ്കാന്തിയോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയമാക്കി അതിനെ മാറ്റുക. മുട്ടുകുത്തി പ്രാർഥിക്കാൻ ശ്രമിക്കുക; അതിലും നല്ലത്, നമ്മുടെ കർത്താവിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കാൻ ശ്രമിക്കുക എന്നതാണ്. നിങ്ങളുടെ മുറിയിലെ ക്രൂശിതരൂപത്തിന്റെ മുമ്പിലോ ദൈവാലയത്തിൽ പരിശുദ്ധ കുർബാനയുടെ മുമ്പിലോ മുട്ടുകുത്തുകയോ സാഷ്ടാംഗം പ്രണമിക്കുകയോ ചെയ്യുക. അങ്ങനെ ചെയ്താൽ ഉടൻതന്നെ പ്രലോഭനങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ ഏറെ സാധ്യതയുണ്ട്. ഇതിൽ ആശ്ചര്യപ്പെടരുത്. ചെയ്യേണ്ട മറ്റു കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കാൻ തുടങ്ങും. നിങ്ങൾ പ്രാർഥിക്കുകയാണെന്ന് മറ്റുള്ളവർ അറിയുമോ എന്ന ആശങ്കപോലും നിങ്ങൾക്കുണ്ടായേക്കാം. സ്ഥിരോത്സാഹത്തോടെ മുന്നോട്ടുപോകുക, ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാർഥിക്കുക. ആഴമായും തീക്ഷ്ണമായും പ്രാർഥിക്കുക. ഈ നിഷ്ഠയുടെ നല്ല ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാണും.
കർത്താവേ, അങ്ങയോടുള്ള എന്റെ പ്രാർഥനയിൽനിന്ന് എന്നെ അകറ്റാൻ ശ്രമിക്കുന്ന ഏതൊരു ബുദ്ധിമുട്ടിനെയും അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ മുന്നോട്ടുപോകാൻ ആവശ്യമായ ശക്തി എനിക്കു നൽകണമേ. എന്റെ വഴിയിൽ വരുന്ന ഏതൊരു പോരാട്ടത്തെയും പ്രലോഭനത്തെയും മാറ്റിവെക്കാൻ കഴിയുന്നവിധം എന്നെ ശക്തനാക്കണമേ. പ്രാർഥനയുടെ ഈ പുതിയ ജീവിതത്തിൽ ഞാൻ മുന്നേറുമ്പോൾ, എന്റെ ജീവിതം ഏറ്റെടുത്ത് അങ്ങയുടെ സ്നേഹത്തിലും കരുണയിലും എന്നെ ഒരു പുതിയ സൃഷ്ടിയായി രൂപപ്പെടുത്തണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നോമ്പുകാലത്തിലെ ഒന്നാം ഞായറാഴ്ചയ്ക്കുള്ള ധ്യാനം:
മരുഭൂമിയിൽ 40 ദിനങ്ങൾ

ഫെബ്രുവരി 22: വിശുദ്ധ പത്രോസ് ശ്ലീഹായുടെ സിംഹാസനം—തിരുനാൾ
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആഘോഷിക്കുന്നില്ല
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




