കൃപയുടെ സിംഹാസനത്തിൽ തയ്യാറാക്കിയത്: ലോറൻസ് OP, അനുമതിപത്രം: CC BY-NC-ND 2.0.
ദൈവം നിങ്ങളുടെ ആത്മാവിലേക്കു പ്രവേശിക്കുമ്പോൾ, അവിടുത്തെ പ്രവർത്തനങ്ങളെ നിങ്ങൾക്ക് ഒരിക്കലും പൂർണ്ണമായി ഗ്രഹിക്കാനാവാത്ത വിധത്തിലാണ് അവിടുന്ന് പ്രവർത്തിക്കുന്നത്. അവിടുത്തെ കൃപയും കരുണയും സമുദ്രങ്ങളെക്കാൾ ആഴമുള്ളതും പ്രപഞ്ചത്തിന്റെ അതിരുകളെക്കാൾ വിശാലവുമായ ഒരു രഹസ്യമായി നിലകൊള്ളുന്നു. ദൈവകൃപയുടെ അഗ്രാഹ്യമായ സ്വഭാവം മനസ്സിലാക്കുന്നതാണ് യഥാർത്ഥത്തിൽ ജ്ഞാനത്തിലേക്കുള്ള ആദ്യപടി. ദൈവത്തിന്റെ സർവശക്തിയും അവിടുത്തെ അനന്തമായ കരുണയും തിരിച്ചറിയുന്നതിനുള്ള ആദ്യപടിയാണത് (കാണുക: ഡയറി #266).
ദൈവകൃപയെ നിങ്ങൾക്ക് എന്നെങ്കിലും പൂർണ്ണമായി ഗ്രഹിക്കാനാകുമോ? അവിടുന്ന് നിങ്ങൾക്കുവേണ്ടി ചെയ്തിട്ടുള്ളതെല്ലാം നിങ്ങൾക്ക് എന്നെങ്കിലും പൂർണ്ണമായി മനസ്സിലാക്കാനാകുമോ? തീർച്ചയായും ഇല്ല. എന്നാൽ ദൈവത്തെയും അവിടുത്തെ സ്നേഹത്തെയും പൂർണ്ണമായി ഗ്രഹിക്കാൻ നിങ്ങൾക്കാവില്ലെന്ന വസ്തുതയെക്കുറിച്ച് കൂടുതൽ കൂടുതൽ ബോധവാന്മാരാകാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ, നിങ്ങൾ ജ്ഞാനത്തിലേക്കുള്ള പാതയിലാണ്. കൃപയുടെ അഗ്രാഹ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവത്തിന്റെ അനന്തമായ കരുണയെന്ന മഹാരഹസ്യത്തെ അഭിമുഖീകരിക്കുക. ഈ രഹസ്യത്തെക്കുറിച്ച് ബോധമുള്ളവരാകാൻ സ്വയം അനുവദിക്കുക; അങ്ങനെ, നിങ്ങൾ അറിയുന്നില്ലെന്ന് നിങ്ങൾ മനസ്സിലാക്കിത്തുടങ്ങും. ആ തിരിച്ചറിവിൽ, ദൈവകരുണയെ മനസ്സിലാക്കുന്നതിലേക്ക് നിങ്ങൾ ഒരു ചുവടുകൂടി അടുക്കും.
കർത്താവേ, അങ്ങയുടെ വഴികൾ എന്റെ വഴികളെക്കാൾ എത്രയോ ഉന്നതമാണ്; അങ്ങയുടെ ജ്ഞാനം എന്റെ മനസ്സിന് എന്നെങ്കിലും ഗ്രഹിക്കാനാകുന്നതിനേക്കാൾ എത്രയോ ഉന്നതമാണ്. അങ്ങയുടെ അഗ്രാഹ്യമായ സ്വഭാവത്തിന്റെ രഹസ്യം കാണാൻ ഇന്ന് എന്നെ സഹായിക്കണമേ. ഈ രഹസ്യം കാണുന്നതിലൂടെ, അങ്ങയുടെ കരുണയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിത്തുടങ്ങാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിയൊന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




