ക്രിസ്തുവിന്റെ രൂപാന്തരീകരണം — രചന: കാൾ ബ്ലോക്ക്
നാം ഈശോയെ എത്രയധികം അറിയുന്നുവോ, അത്രയധികം അവിടുത്തെ ആഗ്രഹിക്കുന്നു. നാം അവിടുത്തെ എത്രയധികം ആഗ്രഹിക്കുന്നുവോ, അത്രയധികം അവിടുത്തെ അറിയുന്നു. അറിയുകയും ആഗ്രഹിക്കുകയും, ആഗ്രഹിക്കുകയും അറിയുകയും ചെയ്യുന്ന മനോഹരമായ ഒരു ചാക്രിക അനുഭവമാണിത് (കാണുക: ഡയറി #273).
നിങ്ങളുടെ പ്രിയപ്പെട്ട കർത്താവിനെ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവിടുത്തേക്കായി നിങ്ങൾ തീക്ഷ്ണമായി കൊതിക്കുന്നുണ്ടോ? നിങ്ങളുടെ ആത്മാവിലുള്ള ഈ ആഗ്രഹത്തെക്കുറിച്ച് ചിന്തിക്കുക. അത് കുറവാണെങ്കിൽ, അവിടുത്തെ കൂടുതൽ അറിയേണ്ടതുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക. ഈശോയെ യഥാർഥമായി അറിയുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നത് ഏതെല്ലാം വിധങ്ങളിലാണെന്നും ചിന്തിക്കുക. അവിടുത്തെക്കുറിച്ചുള്ള ആ അറിവ് നിങ്ങളിൽ എന്തു മാറ്റമാണ് വരുത്തുന്നത്? ആ അറിവ് നിങ്ങളുടെ ബുദ്ധിയിൽനിന്ന് ഹൃദയത്തിലേക്കും, ഹൃദയത്തിൽനിന്ന് നിങ്ങളുടെ എല്ലാ സ്നേഹഭാവങ്ങളിലേക്കും പകരാൻ അനുവദിക്കുക. നിങ്ങളിൽ പ്രവർത്തിക്കാനും, നിങ്ങളെ തന്നിലേക്ക് ആകർഷിക്കാനും, തന്റെ കരുണയിൽ നിങ്ങളെ പൊതിയാനും അവിടുത്തെ അനുവദിക്കുക.
കർത്താവേ, അങ്ങയെ അറിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പൂർണതയിലും കരുണയിലും അങ്ങയെ മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. ഞാൻ അങ്ങയെ അറിയുമ്പോൾ, അങ്ങയെ കൂടുതൽ ആഗ്രഹിക്കുന്ന ദാഹവും വാഞ്ഛയുംകൊണ്ട് എന്റെ ആത്മാവിനെ നിറയ്ക്കണമേ. ഈ ആഗ്രഹം അങ്ങയോടുള്ള എന്റെ സ്നേഹം വർധിപ്പിക്കുകയും അങ്ങയെ ഇനിയും കൂടുതൽ അറിയാൻ എന്നെ സഹായിക്കുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിരണ്ടാം ദിവസം ധ്യാനചിന്തകൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിവസങ്ങൾ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




