ആന്ദ്രെയ് മിറോനോവ്, CC BY-SA 4.0, Wikimedia Commons വഴി
നാം യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ നമ്മെത്തന്നെ കാണാൻ കഴിയുന്നത് ദൈവത്തിൽനിന്നുള്ള ഒരു കൃപയാണ്. ഇങ്ങനെ നമ്മെത്തന്നെ നോക്കിയാൽ നാം എന്താണു കാണുക? നമ്മുടെ ദുരവസ്ഥയും ഒന്നുമില്ലായ്മയും നാം കാണും. ആദ്യമൊക്കെ ഇത് അത്ര അഭിലഷണീയമായി തോന്നണമെന്നില്ല. ക്രിസ്തുവിൽ നമുക്കുള്ള മഹത്ത്വത്തിനു വിരുദ്ധമാണെന്നുപോലും തോന്നാം. എന്നാൽ, അതുതന്നെയാണ് ഇതിന്റെ താക്കോൽ. നമ്മുടെ മഹത്ത്വം “ക്രിസ്തുവിലാണ്.” അവിടുത്തെ കൂടാതെ നാം ഒന്നുമല്ല. നമ്മിൽത്തന്നെ നാം ദുരവസ്ഥയും ഒന്നുമില്ലായ്മയുമാണ് (കാണുക ഡയറി #256).
ഇന്ന്, നിങ്ങളുടെ “ഒന്നുമില്ലായ്മ” അംഗീകരിക്കുന്നതിൽ അസ്വസ്ഥതയോ ഭയമോ തോന്നേണ്ടതില്ല. ആദ്യം അത് അംഗീകരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ, ദൈവത്തെ കൂടാതെ നിങ്ങൾ യഥാർഥത്തിൽ എന്താണെന്നു കാണാനുള്ള കൃപയ്ക്കായി അവിടുത്തോടു യാചിക്കുക. നമ്മുടെ ദിവ്യരക്ഷകനെ കൂടാതെ നിങ്ങൾ എല്ലാ വിധത്തിലും യഥാർഥത്തിൽ ദുരവസ്ഥയിലാണെന്നു നിങ്ങൾക്കു വേഗം ബോധ്യമാകും. ആഴമായ കൃതജ്ഞതയുടെ ആരംഭം ഇതാണ്; കാരണം, ദൈവം നിങ്ങൾക്കുവേണ്ടി ചെയ്തതെല്ലാം കൂടുതൽ പൂർണമായി തിരിച്ചറിയാൻ ഇതു നിങ്ങളെ സഹായിക്കുന്നു. ഇതു കാണുമ്പോൾ, നിങ്ങളുടെ ഈ ഒന്നുമില്ലായ്മയിൽ നിങ്ങളെ കണ്ടുമുട്ടാൻ അവിടുന്ന് വന്നുവെന്നും തന്റെ വിലയേറിയ മകനോ മകളോ എന്ന മഹത്തായ പദവിയിലേക്ക് നിങ്ങളെ ഉയർത്തിയെന്നും അറിഞ്ഞ് നിങ്ങൾ ആനന്ദിക്കും.
കർത്താവേ, ഇന്ന് എന്റെ ദുരവസ്ഥയും ദൈന്യതയും കാണാൻ എനിക്കിടയാകണമേ. അങ്ങയെ കൂടാതെ ഞാൻ ഒന്നുമല്ലെന്നു മനസ്സിലാക്കാൻ എനിക്കു കഴിയണമേ. ആ തിരിച്ചറിവിൽ, കൃപയാൽ അങ്ങയുടെ പ്രിയപ്പെട്ട മകനോ മകളോ ആയിത്തീരുക എന്ന വിലയേറിയ ദാനത്തിന് എന്നും നന്ദിയുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപതാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




