നമ്മുടെ ദിവ്യനാഥൻ എല്ലാം അറിയുന്നു എന്നത് തികച്ചും ഉറപ്പാണ്. നമ്മുടെ ഓരോ ചിന്തയും ഓരോ ആവശ്യവും നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയുന്നതിനെക്കാൾ വളരെ ആഴത്തിൽ അവിടുന്ന് അറിയുന്നു. ചിലപ്പോഴൊക്കെ, അവിടുത്തെ പരിപൂർണ്ണമായ അറിവിനെക്കുറിച്ച് നാം ബോധവാന്മാരാകുമ്പോൾ, നമ്മുടെ ആവശ്യങ്ങൾ നാം അംഗീകരിക്കുന്നില്ലെങ്കിൽപ്പോലും അവയ്ക്കെല്ലാം അവിടുന്ന് ഉത്തരം നൽകുമെന്ന് നാം പ്രതീക്ഷിച്ചേക്കാം. എന്നാൽ നാം ചോദിക്കണമെന്ന് നമ്മുടെ കർത്താവ് പലപ്പോഴും ആഗ്രഹിക്കുന്നു. നമ്മുടെ ആവശ്യങ്ങൾ വിവേചിച്ചറിയുകയും വിശ്വാസത്തോടും പ്രാർത്ഥനയോടുംകൂടെ അവ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുകയും ചെയ്യുന്നതിന് അവിടുന്ന് വലിയ മൂല്യം കൽപ്പിക്കുന്നു. ഏറ്റവും ഉത്തമമായത് എന്താണെന്ന് നമുക്കറിയില്ലെങ്കിൽപ്പോലും, നമ്മുടെ ചോദ്യങ്ങളും ആശങ്കകളും അവിടുത്തെ സന്നിധിയിൽ കൊണ്ടുവരണം. ഇത് അവിടുത്തെ പരിപൂർണ്ണമായ കരുണയിലുള്ള വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ് (കാണുക ഡയറി #295).
നിങ്ങളുടെ സ്വന്തം ആവശ്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടോ? ജീവിതത്തിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ വ്യക്തമായി പറയാൻ നിങ്ങൾക്കു കഴിയുമോ? എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും നിങ്ങളുടെ അനുദിന ബലിയായി നമ്മുടെ കർത്താവിന് എന്തു സമർപ്പിക്കണമെന്നും നിങ്ങൾക്കറിയാമോ? ഇന്ന് നിങ്ങൾ എന്താണ് ഈശോയെ ഭരമേൽപ്പിക്കേണ്ടതെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുക. അവിടുത്തെ കരുണ ലഭിക്കാനായി, നിങ്ങൾ എന്തിനെക്കുറിച്ചാണ് ബോധവാന്മാരാകാനും അത് അവിടുത്തെ സന്നിധിയിൽ സമർപ്പിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നത്? നിങ്ങളുടെ ആവശ്യം അവിടുത്തെ സന്നിധിയിൽ സമർപ്പിക്കാൻ കഴിയേണ്ടതിന്, അത് നിങ്ങൾക്കു കാണിച്ചുതരാൻ അവിടുത്തെ അനുവദിക്കുക.
കർത്താവേ, അങ്ങ് എല്ലാം അറിയുന്നുവെന്ന് എനിക്കറിയാം. അങ്ങ് പരിപൂർണ്ണ ജ്ഞാനവും സ്നേഹവുമാണെന്ന് എനിക്കറിയാം. എന്റെ ജീവിതത്തിലെ ഓരോ വിശദാംശവും അങ്ങ് കാണുന്നു; എന്റെ ബലഹീനതയും പാപവും ഉണ്ടായിരുന്നിട്ടും അങ്ങ് എന്നെ സ്നേഹിക്കുന്നു. അങ്ങ് എന്റെ ജീവിതത്തെ കാണുന്നതുപോലെ അതിനെ കാണാൻ എന്നെ സഹായിക്കണമേ. എന്റെ ആവശ്യങ്ങൾ തിരിച്ചറിയുമ്പോൾ, അങ്ങയുടെ ദൈവകരുണയിൽ നിരന്തരം വിശ്വാസമർപ്പിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
ഇരുപത്തഞ്ചാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
മാർച്ച് 18 – ജറുസലെമിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും





