ജോർജ് ദെ ലാ തൂറിന്റെ ‘തച്ചനായ വിശുദ്ധ യൗസേപ്പ്’
വീഡിയോ
പലപ്പോഴും നമ്മുടെ ദിവസങ്ങൾ പ്രവർത്തനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. കുടുംബങ്ങൾ പലപ്പോഴും ഏതെങ്കിലും ഒരു പരിപാടിയുടെ തിരക്കിലായിരിക്കും. വീട്ടുജോലികളും മറ്റു ജോലികളും കുന്നുകൂടാം; ദിവസാവസാനത്തിൽ, ഏകാന്തതയിൽ ദൈവത്തോട് പ്രാർഥിക്കാൻ വളരെ കുറച്ചു സമയമേ ലഭിച്ചുള്ളൂ എന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ നമ്മുടെ തിരക്കേറിയ ദിവസത്തിലുടനീളം ഇടയ്ക്കിടെ ഏകാന്തതയും പ്രാർഥനയും സാധ്യമാണ്. നമ്മുടെ പൂർണശ്രദ്ധ ദൈവത്തിനു നൽകി, അവിടുത്തോടൊപ്പം തനിച്ചായിരിക്കാൻ കഴിയുന്ന നിമിഷങ്ങൾ കണ്ടെത്തുന്നത് പ്രധാനമാണെങ്കിലും, നമ്മുടെ ജീവിതത്തിരക്കുകൾക്കിടയിൽ ഉള്ളിൽ പ്രാർഥിക്കാനുള്ള അവസരങ്ങളും നാം അന്വേഷിക്കണം (കാണുക: ഡയറി #401).
നിങ്ങളുടെ ജീവിതം പ്രവർത്തനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നതായി തോന്നുന്നുണ്ടോ? തിരക്കുകളിൽനിന്ന് മാറിനിന്ന് പ്രാർഥിക്കാൻ പലപ്പോഴും സമയം കിട്ടാതെ പോകുന്നുണ്ടോ? ഇത് അഭിലഷണീയമായ അവസ്ഥയല്ലെങ്കിലും, തിരക്കുകൾക്കിടയിൽ അവസരങ്ങൾ കണ്ടെത്തുന്നതിലൂടെ ഇതിന് പരിഹാരം കാണാം. സ്കൂളിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും വൃത്തിയാക്കുമ്പോഴും പ്രാർഥനയിൽ നമ്മുടെ മനസ്സും ഹൃദയവും ദൈവത്തിലേക്ക് ഉയർത്താൻ നമുക്ക് എപ്പോഴും അവസരമുണ്ട്. ദിവസത്തിലെ മിക്ക നിമിഷങ്ങളിലും പ്രാർഥിക്കാൻ കഴിയുമെന്ന് ഇന്ന് നിങ്ങളെത്തന്നെ ഓർമിപ്പിക്കുക. ഇങ്ങനെ നിരന്തരം പ്രാർഥിക്കുന്നത്, നിങ്ങൾക്ക് അത്യന്തം ആവശ്യമായ ഏകാന്തത നൽകിയേക്കാം.
കർത്താവേ, എന്റെ ദിവസം മുഴുവൻ അങ്ങയുടെ സാന്നിധ്യത്തിൽ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ കാണാനും എപ്പോഴും സ്നേഹിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രവർത്തനങ്ങൾക്കിടയിൽ അങ്ങയോടു പ്രാർഥിക്കാൻ എന്നെ സഹായിക്കണമേ; അങ്ങനെ ഞാൻ എപ്പോഴും അങ്ങയോടൊപ്പമായിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഏപ്രിൽ 2 – പെസഹാ വ്യാഴം, കർത്താവിന്റെ അന്ത്യത്താഴത്തിന്റെ വിശുദ്ധ കുർബാന
മുപ്പത്തിയെട്ടാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
പെസഹാ വ്യാഴത്തിനായുള്ള പ്രാർഥനാധ്യാനം
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




