മലയാളം

വിചിന്തനം 69: സംഘർഷങ്ങൾ നമ്മെ സംശയിക്കാൻ പ്രലോഭിപ്പിക്കുന്നു

ചിത്രം: Needpix.com വഴി

വീഡിയോ

നാമെല്ലാവരും ജീവിതത്തിൽ സംഘർഷങ്ങൾ നേരിടുന്നു.  ചോദ്യം ഇതാണ്: “അവയെ നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്?”  സംഘർഷങ്ങൾ നമ്മുടെ വഴിയിൽ വരുമ്പോൾ, ദൈവത്തിന്റെ സാന്നിധ്യത്തെയും അവന്റെ കരുണാപൂർവമായ സഹായത്തെയും സംശയിക്കാൻ നാം പലപ്പോഴും പ്രലോഭിതരാകുന്നു.  വാസ്തവത്തിൽ, നേരെ മറിച്ചാണ് സത്യം.  എല്ലാ സംഘർഷങ്ങൾക്കുമുള്ള ഉത്തരം ദൈവമാണ്.  ജീവിതത്തിൽ നമുക്ക് ആവശ്യമായ എല്ലാറ്റിന്റെയും ഉറവിടം അവൻ മാത്രമാണ്.  നാം നേരിടുന്ന ഏതൊരു വെല്ലുവിളിയുടെയും പ്രതിസന്ധിയുടെയും നടുവിൽ നമ്മുടെ ആത്മാവിന് സമാധാനവും പ്രശാന്തതയും നൽകാൻ കഴിയുന്നവൻ അവനാണ് (കാണുക ഡയറി #247).

സംഘർഷങ്ങളെ, പ്രത്യേകിച്ച് പ്രതിസന്ധികളായി മാറുന്നവയെ, നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്?  ദൈനംദിന സമ്മർദവും ഉത്കണ്ഠയും, പ്രശ്നങ്ങളും വെല്ലുവിളികളും, ആകുലതകളും വീഴ്ചകളും നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?  സ്വന്തം പാപങ്ങളെയും മറ്റുള്ളവരുടെ പാപങ്ങളെപ്പോലും നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്?  ഇവയും നമ്മുടെ ജീവിതത്തിലെ മറ്റു പല കാര്യങ്ങളും ദൈവത്തിലുള്ള പൂർണമായ ആശ്രയത്തിൽനിന്ന് പിന്തിരിയാൻ നമ്മെ പ്രലോഭിപ്പിക്കുകയും സംശയത്തിലേക്ക് വീഴാൻ ഇടയാക്കുകയും ചെയ്യാം.  ദൈനംദിന സംഘർഷങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും നിങ്ങൾ എത്ര നന്നായി നേരിടുന്നുവെന്ന് ചിന്തിക്കുക.  പ്രക്ഷുബ്ധമായ ഒരു സമുദ്രത്തിന്റെ നടുവിൽ സമാധാനത്തിന്റെയും പ്രശാന്തതയുടെയും ഉറവിടമായി നമ്മുടെ കരുണാമയനായ കർത്താവ് നിങ്ങൾക്കൊപ്പമുണ്ടെന്ന് ഓരോ ദിവസവും നിങ്ങൾക്ക് ഉറപ്പുണ്ടോ?  ഇന്ന് അവനിൽ വിശ്വാസം അർപ്പിക്കുക; ഏതു കൊടുങ്കാറ്റിനെയും അവൻ ശാന്തമാക്കുന്നത് കാണുക.

കർത്താവേ, അങ്ങേക്കു മാത്രമേ എന്റെ ആത്മാവിന് സമാധാനം നൽകാൻ കഴിയൂ.  ഈ ദിവസത്തിലെ ബുദ്ധിമുട്ടുകൾ എന്നെ പ്രലോഭിപ്പിക്കുമ്പോൾ, എന്റെ എല്ലാ ആകുലതകളും അങ്ങയിൽ അർപ്പിച്ച് പൂർണമായ ആശ്രയത്തോടെ അങ്ങിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ.  എന്റെ നിരാശയിൽ ഒരിക്കലും അങ്ങയിൽനിന്ന് പിന്തിരിയാതിരിക്കാനും, അങ്ങ് എപ്പോഴും കൂടെയുണ്ടെന്നും ഞാൻ തിരിയേണ്ടത് അങ്ങിലേക്കാണെന്നും ഉറപ്പോടെ അറിയാനും എന്നെ സഹായിക്കണമേ.  ഞാൻ അങ്ങിൽ ആശ്രയിക്കുന്നു, എന്റെ കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.  ഈശോയേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.

പതിനെട്ടാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ