പിയെത്രോ വന്നൂച്ചി രചിച്ച ‘വിശുദ്ധ പത്രോസിന് താക്കോലുകൾ കൈമാറുന്ന ക്രിസ്തു’
വീഡിയോ
നിരവധി ആന്തരിക കൃപകളിലൂടെയും പ്രചോദനങ്ങളിലൂടെയും ഉൾപ്പെടെ അനേകം വിധങ്ങളിൽ ദൈവം വിശുദ്ധരോടു സംസാരിച്ചിട്ടുണ്ട്. എന്നാൽ വിശുദ്ധിയുടെ ഉന്നതങ്ങളിൽ ജീവിക്കുന്ന ഏറ്റവും വലിയ ദൈവാനുഭവജ്ഞാനിപോലും ആത്യന്തികമായി തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിനു കീഴടങ്ങണം. സഭയാണ്, പ്രത്യേകിച്ച് നമ്മുടെ പരിശുദ്ധ പിതാവിലൂടെ, ഈ ലോകത്തിൽ ദൈവത്തിന്റെ സ്വരം ഏറ്റവും വ്യക്തമായി നമുക്കെത്തിച്ചുതരുന്ന മാധ്യമം. സഭയിലൂടെ നാം സ്വർഗത്തിലേക്കു നയിക്കപ്പെടും. തന്റെ സഭയിലൂടെ ജീവിക്കുകയും നമുക്കു വെളിപ്പെടുകയും ചെയ്യുന്ന ക്രിസ്തുവുമായി പൂർണമായ ഐക്യത്തിലായിരിക്കാൻ നാം എപ്പോഴും പരിശ്രമിക്കണം. നമ്മുടെ മെത്രാന്മാരിലൂടെയും ഇടയന്മാരിലൂടെയും നമ്മുടെ അജപാലനശുശ്രൂഷ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന എല്ലാവരിലൂടെയും നമ്മെ നയിക്കാൻ അവിടുത്തെ നാം അനുവദിക്കണം. സഭയ്ക്ക് അധികാരം നൽകുക എന്നത് ദൈവത്തിന്റെ ആശയവും പദ്ധതിയുമായിരുന്നു; അത് നമ്മുടേതും ആകണം (കാണുക ഡയറി #497).
സഭയിലൂടെ തന്നെത്തന്നെ നമുക്കു വെളിപ്പെടുത്താൻ ദൈവം തിരഞ്ഞെടുത്ത പദ്ധതിയുടെ ജ്ഞാനം നിങ്ങൾ കാണുന്നുണ്ടോ? നിങ്ങളുടെ വിശ്വാസത്തിന്റെ മാതാവും പ്രബോധികയുമായി സഭയെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നമ്മുടെ പരിശുദ്ധ പിതാവായ മാർപാപ്പയുടെ വാക്കുകളിൽ നിങ്ങൾ പ്രത്യേകമായി വിശ്വാസമർപ്പിക്കുന്നുണ്ടോ? ഇന്ന്, തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിൽ പൂർണഹൃദയത്തോടെ ആശ്രയിച്ചുകൊണ്ട് ഒരു വിശ്വാസപ്രകരണം നടത്തുക. അപ്പോൾ ദൈവം വെളിപ്പെടുത്തിയിട്ടുള്ള ജീവിതത്തിന്റെ എണ്ണമറ്റ രഹസ്യങ്ങൾ കൂടുതൽ പൂർണമായി മനസ്സിലാക്കാൻ നിങ്ങൾക്കു തുടങ്ങാനാകും.
പ്രിയ കർത്താവേ, എല്ലാ കാര്യങ്ങളിലും അങ്ങയെ അനുസരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സ്വരം കേൾക്കാനും അങ്ങയുടെ കല്പനകൾ പാലിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സഭയിലൂടെ അങ്ങു സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും വിവേചിച്ചറിയാനുള്ള ജ്ഞാനം എനിക്കു നൽകണമേ. വൈദികൻ, മെത്രാൻ, പരിശുദ്ധ പിതാവ് എന്നീ വ്യക്തികൾക്കപ്പുറം നോക്കി, എന്നെ നയിക്കുന്ന അങ്ങയുടെ കരം കണ്ടെത്താൻ എനിക്കു കഴിയുമാറാകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




