ഉണ്ണിയേശുവിനെ ഇടതുകൈയിൽ വഹിക്കുന്ന വിശുദ്ധ യൗസേപ്പിതാവ് — ചിത്രകാരൻ: പീറ്റർ വാൻ ലിന്റ്
വീഡിയോ
ഒരു കുഞ്ഞ് ഭയപ്പെടുമ്പോഴോ മുറിവേൽക്കുമ്പോഴോ സ്വാഭാവികമായി ആശ്വാസം കണ്ടെത്തുന്നത് അപ്പന്റെയോ അമ്മയുടെയോ കരങ്ങളിലാണ്. കരയുന്ന ഒരു കുഞ്ഞ് ആദ്യം തേടുന്നത് ഇതാണ്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. ആവശ്യനേരങ്ങളിൽ നാം ഓടിച്ചെല്ലേണ്ടത് നമ്മുടെ സ്വർഗീയപിതാവിന്റെയും നമ്മുടെ രക്ഷകനായ യേശുവിന്റെയും കരങ്ങളിലേക്കാണ്. എല്ലാ കാര്യങ്ങളിലും ദൈവത്തിലേക്കു തിരിയാൻ നാം മടിക്കരുത്; പ്രത്യേകിച്ച് നിരാശയിൽ വീഴാൻ പ്രലോഭിതരാകുമ്പോഴോ നമ്മുടെ ബലഹീനതയും പാപവും തിരിച്ചറിയുമ്പോഴോ (കാണുക ഡയറി #505).
ഭാരങ്ങൾ നിങ്ങളെ തളർത്തുമ്പോഴോ, കോപം വരുമ്പോഴോ, നിരാശയിൽ വീഴാൻ പ്രലോഭിതരാകുമ്പോഴോ നിങ്ങൾ ആരിലേക്കാണ് തിരിയുന്നത്? ചിലർ പാപകരമായ ജഡികസുഖങ്ങളിൽ ആശ്വാസം തേടുന്നു; മറ്റു ചിലർ കഠിനവാക്കുകൾ പറയുന്നു; വേറെ ചിലർ ദൈവത്തിന്റെ പക്കലേക്ക് ഓടിച്ചെല്ലുന്നു. ഓരോ നിമിഷവും ദൈവത്തിന്റെ പക്കലേക്ക് ഓടിച്ചെല്ലുക! ജീവിതം സന്തോഷകരമായിരിക്കുമ്പോഴും വലിയ ആനന്ദവും ആശ്വാസവും നമ്മിൽ നിറയുമ്പോഴും നാം അവിടുത്തെ പക്കലേക്ക് ഓടിച്ചെല്ലുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ ജീവിതം ദുഷ്കരമാകുമ്പോഴും നാം ഉടനെ തന്റെ പക്കലേക്ക് ഓടിച്ചെല്ലണമെന്ന് ദൈവം ആഗ്രഹിക്കുന്നു. സഹായം ആവശ്യമാണെന്ന് നിങ്ങൾക്കു തോന്നുമ്പോൾ ആദ്യം നിങ്ങളുടെ മനസ്സിൽ വരുന്നത് ദൈവത്തിന്റെ കരങ്ങളായിരിക്കട്ടെ.
കർത്താവേ, ഞാൻ അങ്ങയുടെ പക്കലേക്ക് ഓടിവരുന്നു. എല്ലാ കാര്യങ്ങളിലും അങ്ങയുടെ പക്കലേക്ക് ഓടിവരുന്ന ശീലം അനുദിനം വളർത്തിയെടുക്കാൻ എനിക്കു കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. എന്റെ ഓരോ ആവശ്യത്തിലും ഞാൻ അങ്ങയിലേക്കു തിരിയണമേ എന്നു പ്രാർഥിക്കുന്നു. ദിവ്യനാഥാ, ഞാൻ അങ്ങയെ മുറുകെപ്പിടിക്കുകയും എപ്പോഴും അങ്ങയിൽ ആശ്രയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




