മലയാളം

ധ്യാനം 107: കുമ്പസാരത്തിൽ നിങ്ങളുടെ ആത്മാവ് തുറന്നുകാട്ടൽ

കുമ്പസാരം, മൊൽത്തേനി ജുസെപ്പെയുടെ രചന

വീഡിയോ

ദൈവം തന്റെ പ്രതിനിധികളായി തന്റെ വൈദികരെ നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നു.  വൈദികർ പൂർണ്ണരല്ലെങ്കിലും, അവർ ദൈവത്തിന്റെ പ്രതിനിധികൾതന്നെയാണ്.  അനുരഞ്ജന കൂദാശയിൽ ഇത് വിശേഷാൽ സത്യമാണ്.  വിശ്വാസത്തോടും സത്യസന്ധതയോടുംകൂടെ നാം ആ കൂദാശയെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.  പാപമോചനത്തിന്റെ പവിത്രമായ ശക്തിയാൽ നമ്മുടെ ആത്മാവിലേക്ക് കടന്ന് അതിനെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യാൻ കഴിയേണ്ടതിന്, നമ്മുടെ ആത്മാവിലെ പാപം കാണാൻ കുമ്പസാരം കേൾക്കുന്ന വൈദികനെ നാം അനുവദിക്കണം (കാണുക ഡയറി #494-496).

നിങ്ങൾ കുമ്പസാരിക്കാറുണ്ടോ?  ഉണ്ടെങ്കിൽ, എത്ര കൂടെക്കൂടെ?  നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നതിനെക്കാൾ കൂടെക്കൂടെ നിങ്ങൾ വീട് വൃത്തിയാക്കാറുണ്ടോ?  അനുരഞ്ജന കൂദാശയിൽ കർത്താവ് നിങ്ങൾക്ക് അളവറ്റ ഒരു ദാനം നൽകിയിരിക്കുന്നു.  തുറന്ന ഹൃദയത്തോടെ ഈ ദാനം സ്വീകരിക്കാൻ അവിടുന്ന് നിങ്ങളെ ക്ഷണിക്കുന്നു.  ഈ ക്ഷണത്തെ ഭയപ്പെടരുത്; പകരം, നമ്മുടെ കർത്താവ് നൽകാൻ ആഗ്രഹിക്കുന്ന അനേകം കൃപകൾക്കായി ആകാംക്ഷയോടെ അതു സ്വീകരിക്കാൻ ഓടിയണയുക.  നിങ്ങൾക്ക് കഴിയുന്നത്ര പതിവായി അങ്ങനെ ചെയ്യുക.

കർത്താവേ, അനുരഞ്ജന കൂദാശയിലൂടെ എനിക്കു നൽകപ്പെടുന്ന അങ്ങയുടെ കരുണയെ ഞാൻ ഭയപ്പെടുന്നതെന്തുകൊണ്ട്?  പാപമോചനത്തിലൂടെ ചൊരിയപ്പെടുന്ന അങ്ങയുടെ പവിത്രമായ കരുണയെ ഞാൻ ഭയപ്പെടുന്നതെന്തുകൊണ്ട്?  എന്റെ പാപങ്ങൾ വ്യക്തമായും പൂർണ്ണമായും ഏറ്റുപറയാനും അങ്ങനെ ശുദ്ധീകരിക്കപ്പെട്ട് അങ്ങയുടെ ഹൃദയത്തിലേക്ക് തിരികെ ചേർക്കപ്പെടാനും എനിക്കു ധൈര്യവും വിനയവും നൽകണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:

Amazon –  Barnes and Noble – Google Play – iTunes

ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ